പുല്ലുവിള: പുല്ലുവിള ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ഫെറോന അർദ്ധവാർഷിക വിലയിരുത്തലും വാർഷികാഘോഷ പരിപാടികളും പൂവ്വാർ എസ് ബി കമ്മ്യൂണിറ്റി ഹാളിൽ വച്ചുനടന്നു. സെപ്തംബർ 29 ന് ഫൊറോനാ വൈദിക കോഡിനേറ്റർ ഫാ. തദയൂസ് അധ്യക്ഷത വഹിച്ച പരിപാടി ഫൊറോന വികാരി ഫാ. ഡൈസൻ ഉദ്ഘാടനം ചെയ്തു. ഫാ. സ്റ്റാലിൻ ഫർണാണ്ടസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവകകളുടെ അർദ്ധവാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹ്യ ശുശ്രൂഷ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ സ്റ്റാലിൻ ഫെർണാണ്ടസ് കപ്പാസിറ്റി ബിൽഡിംഗ് കോഡിനേറ്റർ ശ്രീമതി ലീജാ സ്റ്റീഫൻ എന്നിവർ വിലയിരുത്തലുകളും നിർദേശങ്ങളും നൽകി.
സാമൂഹ്യ ശുശ്രൂഷ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പുതിയതുറ, പരുത്തിയൂർ ഇടവകകൾ, വിവിധ സെക്രട്ടറിമാർ, വിവിധ സ്വയം തൊഴിലുകൾ ചെയ്യുന്നവർ, ചൈൽഡ് പാർലമെൻ്റ് വോളണ്ടിയർമാർ , മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ ചെയ്ത ഇടവകകൾ, ഫെറോന – ഇടവക പ്രവാസി പ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ചു വരുന്ന പ്രവാസി കമ്മിഷൻ അംഗങ്ങൾ എന്നിവരെ മെമന്റോ നൽകി ആദരിച്ചു. ഫൊറോന സിസ്റ്റർ ആനിമേറ്റർ സിസ്റ്റർ ലീതിയ, ഫൊറോന ആനിമേറ്റർ ശ്രീമതി വളർമതി, ഫെറോന ഇൻചാർജ്ജ് കോർഡിറ്റേർ സിസ്റ്റർ സുജ തോമസ്, എസ്.എച്ച് ജി കോർഡിനേറ്റർ ശ്രീമതി. രാജമണി രാജു എന്നിവർ സംസാരിച്ചു. തുടർന്ന് ചൈൽഡ് പാർലമെന്റ് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.