കൊല്ലംകോട് : പുല്ലുവിള ഫെറോനയിലെ കൊല്ലംകോട് ഇടവകയിൽ 50 വയസ്സിന് താഴെയുള്ള വിധവകൾക്കായി നവോമി ഫോറം രൂപീകരിച്ചു. ഇടവക വികാരി ഫാ. ഡൈസന്റെ ആശീർവാദത്തോടെ ആരംഭിച്ച നവോമി ഫോറത്തിന് ആനിമേറ്റർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. അന്നേ ദിവസം 26 പേർ കൗൺസിലിങ്ങിൽ പങ്കെടുത്തു. കൗൺസിലിംഗിന് ഡൊമനിക്കൻ സിസ്റ്റേഴ്സ് നേതൃത്വം നൽകി.