തോപ്പ്: വലിയതുറ ഫെറോനയിൽ പ്രോ-ലൈഫ് ദിനാചരണത്തിന്റെ ഭാഗമായി യുവജനങ്ങൾക്കും ഇടവകകളിലെ പ്രോ-ലൈഫ് പ്രവർത്തകർക്കുമായി പഠന ക്ലാസ് നടന്നു. മാർച്ച് 23 ഞായറാഴ്ച തോപ്പ് ഫൊറോന സെന്ററിൽ നടന്ന ക്ലാസിന് മുന്നോടിയായി നടന്ന പൊതുയോഗത്തിൽ ഫൊറോന കുടുംബശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. അജയ് അധ്യക്ഷത വഹിച്ചു. ഫൊറോന പ്രോ-ലൈഫ് കൺവീനർ സെലിൻ വർഗീസ് സ്വാഗതമേകി. തുടർന്ന് നടന്ന പഠന ക്ലാസ്സിന് അതിരൂപത മീഡീയ കമ്മിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് സെക്രട്ടറിയും കുടുംബ ശുശ്രൂഷ വോളന്റിയറുമായ സതീഷ് ജോർജ്ജ് നേതൃത്വം നൽകി. പ്രോ-ലൈഫ് മൂവ്മെന്റിന്റെ ഉദ്ഭവം, ലക്ഷ്യങ്ങൾ, ജീവനെതിരെയുള്ള തിന്മകളും അതിൽ നിന്നും മാറിനില്ക്കേണ്ട ആവശ്യകതയും ക്ലാസ്സിൽ വിശദീകരിച്ചു. ലഹരി, ആത്മഹത്യ, അപകട മരണങ്ങൾ, വയലൻസ് എന്നിവ യുവജനങ്ങൾക്കുവേണ്ടി ക്ലാസിൽ പ്രതിപാദ്യ വിഷയങ്ങളായി. ഫൊറോന ആനിമേറ്റർ സിസ്റ്റർ ജീന ജോസഫ്, ഫൊറോന സെക്രട്ടറി ഫാബിയോള, ഫൊറോന സമിതിയംഗം ലിജി എന്നിവർ സന്നിഹിതരായിരുന്നു. ഇടവകകളിലെ പ്രോ-ലൈഫ് അംഗങ്ങൾ, വിവിധയിടവകകളിലെ യുവജനങ്ങളുൾപ്പെടെ അറുപതോളം അംഗങ്ങൾ പങ്കെടുത്തു. ചെറിയതുറ ഇടവകയിലെ കുമാരി കാതറിൻ കൃതജ്ഞത പറഞ്ഞു. മാർച്ച് 25 നാണ് ആഗോളതലത്തിൽ ജീവന്റെ സംരക്ഷണത്തിനായി പ്രോ-ലൈഫ് ദിനമായി ആചരിക്കുന്നത്.