പുതിയതുറ: പുല്ലുവിള ഫൊറോനയിൽ ഗർഭിണികൾക്കായി കുടുംബപ്രേഷിത ശുശ്രൂഷ എലീശ്വാ ധ്യാനം നടത്തി. ഗർഭിണികൾക്കും അവരെ പരിചരിക്കുന്നവർക്കും ആത്മീയ, മാനസിക, ആരോഗ്യ പരിപാലനം ഉറപ്പ് വരുത്തുന്നതിനും അവബോധം ലഭിക്കുന്നതിനും സഹായിക്കുന്നതാണ് എലീശ്വാ ധ്യാനം. ഓരോ കുഞ്ഞും ദൈവത്തിന്റെ സമ്മാനങ്ങളാണ്. വിലമതിക്കാനാകാത്ത ഈ സമ്മാനങ്ങളെ ഒരുക്കത്തോടെ സ്വീകരിക്കാനുതകുന്ന എലീശ്വാ ധ്യാനത്തിന് കപ്പൂച്ചിൻ വൈദികൻ ഫാ. കുര്യാക്കോസ് നേതൃത്വം നൽകി. പുതിയതുറ ഇടവക വികാരി ഫാ. ഗ്ലാഡിൻ അലക്സ് സന്ദേശം നൽകി. ഫൊറോന ആനിമേറ്റർ സുശീല ജോ സ്വാഗതവും എക്സിക്യൂട്ടീവംഗം തങ്കം കൃതജ്ഞതയും അർപ്പിച്ചു,