കാര്യവട്ട൦: കഴക്കൂട്ടം ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടേയും കഴക്കൂട്ടം കരിസ്മാറ്റിക് സബ് സോണിന്റെയു൦ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക ധ്യാനം നടത്തി. ഫെബ്രുവരി 16 ഞായറാഴ്ച കാര്യവട്ട൦ ക്രിസ്തു രാജാ ദേവാലയത്തിൽ വച്ച് നടന്ന ധ്യാനത്തിൽ നടന്ന ക്ലാസ്സിന് ഫാ. വർഗ്ഗീസ് ജോസഫ് നേതൃത്വം നൽകി. പരീക്ഷ മാനസിക സമ്മർദ്ദമില്ലാതെ വളരെ എളുപ്പത്തിൽ എങ്ങനെ പഠിക്കാമെന്ന് അച്ചൻ വിശദീകരിച്ചു. തുടർന്ന് അവസാന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഭയം കൂടാതെ പരീക്ഷ എഴുതാനുള്ള പ്രാർത്ഥനയോടെ ദിവ്യകാരുണ്യ സന്നിധിയിൽ ആരാധന നടന്നു. ബ്രദർ നോബോയുടെ നേതൃത്വത്തിൽ കരിസ്മാറ്റിക് ടീം പ്രാർത്ഥന ശുശ്രൂഷയ്ക്ക് നേതൃത്വ൦ നൽകി. 90 വിദ്യാർത്ഥികളു൦ അദ്ധ്യാപകരും, വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർമാരും ആനിമേറ്റർ എന്നിവർ പങ്കെടുത്തു.