കരുംകുളം: പുല്ലുവിള സാമൂഹ്യ ശുശ്രൂഷ സമിതി മദ്യം-പരിസ്ഥിതി കമ്മീഷൻ ലഹരിക്കെതിരെ യുവജനസംഗമം സംഘടിപ്പിച്ചു. കരുംകുളം ഫാത്തിമ മാതാ കമ്മ്യൂണിറ്റി കോളേജ് ആഡിറ്റോറിയത്തിൽ മോക്ഷം 2025 എന്ന പേരിൽ നടന്ന പരിപാടി പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ സാജൻ ഉദ്ഘാടനം ചെയ്തു. ഫാത്തിമ മാതാ കമ്മ്യൂണിറ്റി കോളേജ് കോഡിനേറ്റർ സ്റ്റെല്ല മേരി അധ്യക്ഷത വഹിച്ചു. ഫെറോന ഇൻ ചാർജ് കോഡിനേറ്റർ സോജൻ, പുല്ലുവിള ഫെറോന റീജണൽ ആനിമേറ്റർ വളർമതി, ആനിമേറ്റർ ശ്രുതി എന്നിവർ സംസാരിച്ചു. കോളേജ് വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന മൈം അവതരിപ്പിച്ചു. ‘Say no to drugs, say yes to life’,എന്ന വിഷയത്തിന്മേൽ ജീസസ് യൂത്ത് സോണൽ മെമ്പറും കരിയർ കൗൺസിലറുമായ പ്രദീപ് മരിയ ക്ലാസ് നയിച്ചു. സംഗമത്തിൽ ലഹരിക്കെതിരെയുള്ള വീഡീയോ പ്രദർശനവും നടന്നു