കഴക്കൂട്ടം: കഴക്കൂട്ടം ഫൊറോനയിൽ വിവിധ ശുശ്രൂഷ സമിതികൾക്കായി അതിരൂപത ഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ് ഒരുക്കി. ജനുവരി അഞ്ചാം തീയതി ഞായറാഴ്ച മുരുക്കുംപുഴ ഇൻഫന്റ് ജീസസ് സ്കൂളിൽ വച്ച് നടത്തിയ പരിശീലക്ലാസ്സ് അതിരൂപത സെമിനാരി റെക്ടർ ഫാ. ആൻഡ്രൂസ് കോസ്മോസ് ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഫൊറോന വികാരി ഫാ ജോസഫ് ബാസ്റ്റിൻ ഏവരെയും സ്വാഗതം ചെയ്തു. അതിരൂപത ബി സി സി സെക്രട്ടറി ഫാ. ഡാനിയേൽ ബി സി സി ലീഡേഴ്സിന് ഉള്ള ക്ലാസ് നയിച്ചു, അജപാലന ശുശ്രൂഷ പ്രതിനിധികൾക്ക് അതിരൂപത അജപാലന ഡയറക്ടർ ഫാ. ഷാജു വില്യം, വിദ്യാഭ്യാസ ശുശ്രൂഷ. ശുശ്രൂഷ പ്രതിനിധികൾക്ക് ഫാ. ഇമ്മാനുവൽ, സാമൂഹ്യ ശുശ്രൂഷ പ്രതിനിധികൾക്ക് അതിരൂപത ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ്, കുടുംബ പ്രേക്ഷിത ശുശ്രൂഷ സമിതി അംഗങ്ങൾക്ക് അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയാസ്, എന്നിവർ ക്ലാസ് നയിച്ചു. അല്മായ ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ.മൈക്കിൾ തോമസ് അല്മായ ശുശ്രൂഷ പ്രതിനിധികൾക്ക് ക്ലാസ് നൽകി. യുവജന ശുശ്രൂഷ പ്രതിനിധികൾക്കായുള്ള ക്ലാസ്സ് അതിരൂപത ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് നയിച്ചു. കഴക്കൂട്ടം ഫെറോനയിലെ വിവിധ ശുശ്രൂഷ കോഡിനേറ്റർമാരും സന്നിഹിതരായിരുന്നു.