നിദ്രവിള: തൂത്തൂർ ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും നടത്തി. ഡിസംബർ 13 വെള്ളിയാഴ്ച നിദ്രവിളവിലെ കരുണ ഇല്ലത്തിൽ നടന്ന പരിപാടിയിൽ കരുണ ഇല്ലത്തിലെ അന്തേവാസികളും ഫൊറോനയിലെ ഭിന്നശേഷിക്കാരും പങ്കെടുത്തു. സുപ്പീരിയർ റവ. സിസ്റ്റർ സെലീന്റെ അധ്യക്ഷതയിൽ നടന്ന നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സാമൂഹ്യ ശുശ്രൂഷ ഫൊറോന ഇൻ ചാർജ് കോഡിനേറ്റർ ശ്രീമതി രാജമണി രാജു ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി ബിന്ദു സന്ദേശം നൽകി. ഭിന്നശേഷിയും അതിജീവനവും എന്ന വിഷയത്തിൽ ശ്രീമതി രാജമണി ക്ലാസ് നയിച്ചു. തുടർന്ന് ഭിന്നശേഷികാരെ ആദരിച്ചും സമ്മാനങ്ങൾ നൽകിയും കുഞ്ഞുങ്ങളുടെ കലാവിരുന്ന് ഒരുക്കിയും ദിനാചരണം അർഥവത്താക്കി. സ്വയം തൊഴിലിലൂടെ സാമ്പത്തിക മുന്നേറ്റം നടത്താൻ സാധിക്കുന്ന ഭിന്നശേഷികാർക്ക് തൊഴിലുപകരണങ്ങളും അന്നേദിനം വിതരണം ചെയ്തു. ഫെറോന ആനിമേറ്റർ ശ്രീമതി കനിജ പീറ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു.