ഇരയിമൻതുറ: സാമൂഹൃശുശ്രൂഷ സമിതി തൂത്തൂർ ഫെറോന ഗ്രാമസഭ പങ്കാളിത്തവും പ്രാധാന്യവും ജനങ്ങൾക്ക് അവബോധം നൽകി പഞ്ചായത്ത് പഞ്ചായത്ത് പദ്ധതികളിൽ പങ്കാളികളിക്കുക എന്ന ലക്ഷ്യത്തോടെ ഏകദിന ശില്പശാല ഇരയിമൻതുറ ഇടവകയിൽ വച്ച് സംഘടിപ്പിച്ചു. പരിപാടിയിൽ ഫൊറോന ആനിമേറ്റർ ശ്രീമതി. കനീജ പീറ്റർ സ്വാഗതമാശംസിച്ചു. ഇടവകവികാരി ഫാദർ സൂസൈ ആന്റണി ഉത്ഘാടന കർമ്മം നിർവഹിച്ചു. ഫെറോന ഇൻചാർജ് കോർഡിനേറ്റർ ശ്രീമതി രാജമണി രാജു ആശംസകൾ നൽകി. പൊളിറ്റിക്കൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യോ പൊളിറ്റിക്കൽ ജെൻഡർ അനാലിസിസ് എന്ന വിഷയത്തെക്കുറിച്ച് പഞ്ചായത്ത്സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയിനർ ശ്രീമതി ഝാൻസി റാണി വിഷയാവതരണം നൽകി. ശില്പശാലയിൽ 102 അംഗങ്ങൾ പങ്കെടുത്തു.