വലിയതുറ: സ്വയംസഹായ സംഘങ്ങളുടെ ശാക്തീകരണവും സാമ്പത്തിക വളർച്ചയും ലക്ഷ്യംവച്ച് വലിയതുറ ഫൊറോനയിൽ ഓണം വിപണനമേള നടന്നു. സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന വിപണനമേള ഫൊറോന കോഡിനേറ്റർ ഫാ. ബിജിൻ ഉദ്ഘാടനം ചെയ്തു.
വിവിധതരം അച്ചാറുകൾ, പ ച്ചക്കറികൾ, തുണിത്തരങ്ങൾ, ഭക്ഷ്യവിഭവങ്ങൾ എന്നിവ വിവിധ സ്വയം സഹായ സംഘങ്ങൾ മേളയിലൂടെ വിറ്റു. മേളയിലൊരുക്കിയ ഫുഡ്കോർട്ടിലൂടെയും ഭക്ഷ്യവിഭവങ്ങളുടെ വിപണനം നടന്നു. ഫാ. സാബാസ് ഇഗ്നേഷ്യസ്, ഫെറോനാ വൈദിക..സെക്രട്ടറി ഫാ. റോസ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.