ചിന്നത്തുറ: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവല്‍ക്കരണവുമായി ചിന്നത്തുറ ഇടവക. സാമൂഹ്യ ശുശ്രൂഷഷയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി. “ലഹരി ഉപേക്ഷിക്കാം, നല്ല നാളേയ്ക്കായി ഇന്നുതന്നെ മാറാം” എന്ന സന്ദേശം നൽകി ഇടവകചുറ്റി ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്ന് ചൈൽഡ് പാർലമെന്റ് കുട്ടികൾ നടത്തിയ ഫ്ലാഷ്മോബും അരങ്ങേറി.
ലഹരിയിൽ നിന്നും അകന്നു ജീവിക്കാൻ എല്ലാ കുടുംബങ്ങളും ജാഗ്രതപുലർത്തണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഇടവക വികാരി ഫാ. ജിബു ജാജിൻ പറഞ്ഞു. ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലാക്കാർഡുകൾ ഉയർത്തിയും ലഹരി നമ്മെ അന്ധരാക്കി മാനവകുലത്തെ നശിപ്പിക്കുമെന്ന സന്ദേശം നൽകിക്കൊണ്ടാണ് റാലിയിൽ ജനങ്ങൾ അണിനിരന്നത്. സഹവികാരി ഫാ. ജസ്റ്റിൻ, മതബോധന സമിതി ഹെഡ്മാസ്റ്റർ ശ്രീ. പനിയടിമ, ഇടവക സാമൂഹ്യ ശൂശ്രൂഷ സമിതിയംഗങ്ങൾ ആനിമേറ്റർ ശ്രീമതി കനീജ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു.