അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫൊറോനയുടെ ബിസിസി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 21 ഞായറാഴ്ച ബിസിസി സമിതിയുടെ കൂടിവരവ് നടന്നു. തദവസരത്തിൽ ബിസിസി റിസ്സോഴ്സ് ടീം അംഗങ്ങൾക്ക് പരിശീലനം നൽകി. അഞ്ചുതെങ്ങ് ഫൊറോന ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഫാ. ജേക്കബ് സ്റ്റെല്ലസ് പരിശീലനത്തിന് നേതൃത്വം നൽകി.
ഫൊറോനയിലെ വിവിധയിടവകകളിൽ നിന്നുള്ള റിസോഴ്സ് ടീം അംഗങ്ങൾ, കോഡിനേറ്റർ, സിസ്റ്റർ പ്രതിനിധി എന്നിവർ പങ്കെടുത്തു. എഴുപത്തിയഞ്ചോളം പേർ പങ്കെടുത്ത യോഗത്തിൽ ‘ദിവ്യബലിയുടെ വിവിധ ഭാഗങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. സജിത്ത് സോളമൻ ക്ലാസ് നയിച്ചു. ഏറ്റവും വലിയ കൂദാശ ദിവ്യബലിയാണെന്നും, ദിവ്യകാരുണ്യത്തിലൂടെ ദൈവം തന്നെതന്നെ ഒരു സമ്മാനമായി നമുക്ക് നല്കുന്നൂവെന്നും ഫാ. സജിത് സോളമൻ ഉദ്ബോധിപ്പിച്ചു. ഓരോ ദിവ്യബലിയും കാൽവരിയിലെ ബലിയുടെ പുനരാവിഷ്കാരമാണെന്ന് അച്ചൻ ഓർമ്മിപ്പിച്ചു.