മുട്ടട: പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ സംരംഭകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്വയം സഹായ സംഘങ്ങൾ ഒന്ന് ചേർന്ന് നല്ലിടം എന്ന പേരിൽ വിപണന ശൃംഖല മുട്ടട ഇടവകയിൽ ആരംഭിച്ചു. സംരംഭകത്വ വികസനവും ആരോഗ്യസാക്ഷരതയും മനുഷ്യനെയും പ്രകൃതിയും സംരക്ഷിച്ചുള്ള സുസ്ഥിരവികസനവും ലക്ഷ്യമാക്കി ആരംഭിച്ച നല്ലിടം വിപണന ശൃംഖലയുടെ ഒന്നാം ഘട്ടം സാമൂഹ്യ ശുശ്രൂഷ അസിസ്റ്റന്റ് കോഡിനേറ്റർ ഫാ. ഡിനു ജൂലൈ 7 ഞായറാഴ്ച ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് മുഖ്യ സന്ദേശം നൽകി. 11 SHG കളിൽ നിന്നുമുള്ള ഉൽപ്പാദകർ തങ്ങളുടെ ഉൽപ്പന്നങ്ങളായ ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ, ക്ലീനിങ് ഉൽപ്പന്നങ്ങൾ തുടങ്ങിയവ എത്തിച്ച് വിപണന മേളയിൽ പങ്കാളികളായി. കുമാരപുരം ഇടവക വികാരി ഫാദർ റോഡ്രിക്സ് കുട്ടി വിപണന മേളയെ സന്ദർശിച്ച് സംരഭത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചു. സാമൂഹ്യ ശുശ്രൂഷ സമിതി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. തോമസ് തെക്കേൽ , രൂപത കോഡിനേറ്റർ എബിൻ, രൂപത കോഡിനേറ്റർ രാജമണി, SHG പ്രസിഡന്റ് ശ്രീമതി മനില, SHG എക്സിക്യൂട്ടീവ്സ്, ഫറോനാ ട്രഷറർ ബിനോയി മൈക്കിൾ, ഫറോനാ സെക്രട്ടറി ശ്രീ ഹ്യൂബർട്ട് എന്നിവർ സന്നിഹിതരായിരുന്നു.