യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
ഇന്ത്യന്‍ പ്രധാനമന്ത്രി പത്രോസിന്റെ സിംഹാസനത്തിലിരിക്കുന്ന പരിശുദ്ധ മാര്‍പ്പാപ്പയെ നേരില്‍ കാണുകയും,നമ്മുടെ നാട്ടിലേക്കു ക്ഷണിക്കുകയും സ്‌നേഹാശ്ലേഷം കൈമാറുകയും ചെയ്ത നാളില്‍ ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ ക്രസ്ത്യന്‍ സഭയുടെ ഏറ്റവും വലിയ വിഭാഗത്തെ നയിക്കുന്ന ലത്തീന്‍ അതിരുപതയുടെ മെത്രോപ്പോലീത്ത സുസപാക്യം മല്‍സ്യതൊഴിലാളി സ്ത്രീകളുടെ ദുഖങ്ങളും ദുരിതങ്ങളും പങ്കു വെയ്ക്കുകയായിരുന്നു.തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ടിഎസ്സഎസ്സ്എസ്സിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതഫിഷറീസ് മിനിസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു വേദി.കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ഇരയിമ്മന്‍തുറൈ കടപ്പുറത്ത് കഷ്ടപ്പെട്ടു പഠിച്ചു വളര്‍ന്ന ബാല്യവും,മീനിന്റെയും കടപ്പുറത്തിന്റെയും ഗന്ധവും കാറ്റുമേറ്റു വളര്‍ന്ന നാളുകളും തിരുമേനി പങ്കുവെച്ചു.
തിരുവനന്തപുരം അതിരൂപതയിലെ അഞ്ചുതെങ്ങ് മുതല്‍ ഇരയിമ്മന്‍തുറൈ വരെയുള്ള ഫെറോനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ മല്‍സ്യവിപണനം നടത്തുന്ന സ്ത്രീകളായിരുന്നു സദസ്സിലെ കേള്‍വിക്കാര്‍.വേദിയില്‍ സുസപാക്യം പിതാവിനൊപ്പംഅതിരൂപത ഫിഷറീസ് മിനിസ്ട്രിയുടെ അദ്ധ്യക്ഷനായ ഫാദര്‍ ഷാജിന്‍ജോസ് അച്ചനും,പിന്നീട് മല്‍സ്യവിപണന ഫോറത്തിന്റെ പ്രതിനിധികളായി രണ്ടു സ്ത്രീകളും മാത്രം .അദ്ധ്യക്ഷ പ്രസംഗത്തിനായി മൈക്ക് കൈയ്യിലെടുത്ത് പോഡിയത്തിന്റെ മറയില്‍ നിന്നു മാറി സദസ്സിനടുത്തേക്ക് വന്നു കൊണ്ടായിരുന്നു ബിഷപ്പിന്റെ പ്രസംഗം.പതിവില്‍ നിന്നും ബിഷപ്പ് വൈകാരികമായി സംസാരിച്ചു.മല്‍സ്യമേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന ആളെന്നതില്‍ പിതാവ് അഭിമാനം കൊണ്ടു.മല്‍സ്യം വില്‍ക്കാന്‍ പോകുന്നവര്‍ ക്രസ്തീയമൂല്യം ഉയര്‍ത്തിപിടിക്കണമെന്നും നിങ്ങളാണ് ഈ സമൂഹത്തിന്റെ മുഖങ്ങളെന്നും ബിഷപ്പ് പറഞ്ഞു.ഇരയിമ്മന്‍തുറൈയില്‍ നിന്നും കൗമാരകാലം പിന്നിട്ടപ്പോള്‍ തന്നെ ദൈവവിളിയില്‍ ആകൃഷ്ടനായി മുന്നോട്ടു പോയ ബിഷപ്പ് തന്റെ ബാല്യകൗമാര കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചു.തന്റെ അമ്മ മല്‍സ്യകച്ചവടം നടത്തിയിരുന്നില്ല.എന്നാല്‍ അമ്മാമ്മ മല്‍സ്യകച്ചവടത്തിനായി പോയിരുന്നു.കുട്ടയും പാളയും തലയില്‍ ചുമന്നായിരുന്നു കച്ചവടത്തിനു പോയിരുന്നത്.തുരിച്ചു വരുമ്പോല്‍ അമ്മാമ്മയുടെ കുട്ടയില്‍ മധുരക്കിഴങ്ങും,പലഹാരങ്ങളും തിരയുമായിരുന്നു.അക്കാലത്ത് മീനുണക്കുവാനും മറ്റും ഞാന്‍ സഹായിക്കുമായിരുന്നു.വീട്ടില്‍ മീന്‍തൊട്ടി ഉണ്ടായിരുന്നു.ഇതുപോലെ മഴക്കാലത്ത് ജോലികഴിഞ്ഞ് മീന്‍തൊട്ടിക്കടുത്തു തന്നെ കിടന്നുറങ്ങി പോയിട്ടുണ്ട്.സദസ്സിലെ ഉറക്കെയുള്ള ചിരിയുടെയും കൈയ്യടികളുടെയും ഇടയില്‍ ബിഷപ്പ് പറഞ്ഞു.
പ്രധാനമന്ത്രി മാര്‍പ്പാപ്പയെ കണ്ടകാര്യം പറഞ്ഞ പിതാവ് വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമനെ കണ്ടതും ഒന്നിച്ചുണ്ടായിരുന്ന നിമിഷങ്ങളും റോമിലെ ്ത്താഴവിരുന്നുകളെക്കുറിച്ചും മല്‍സ്യത്തൊഴിലാളികളായ അമ്മമാരോടു പറഞ്ഞു.ഇനി റിട്ടയര്‍മെന്റൊയി നിങ്ങളേടൊപ്പം ചരുവവുമായി മല്‍സ്യം വില്‍ക്കാന്‍ വരണമെന്നുണ്ട് അമ്മമാരുടെ കുട്ടച്ചിരികള്‍ക്കും കൈയ്യടികള്‍ക്കുമിടയില്‍ പിതാവ് പറഞ്ഞു.മല്‍സ്യ കച്ചവടത്തിനായുള്ള ചരുവം,ഇരിക്കുവാനുള്ള സ്റ്റൂള്‍ എന്നിവ വിതരണം ചെയ്തു.ഇതിനു മുന്‍പ് മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് കച്ചവടത്തിനായി ഇരു ചക്രവഹനവും മല്‍സം സംഭരിച്ചു കൊണ്ടു പോകുവാനുള്ള ബോക്‌സും നല്‍കിയിരുന്നു.