കണ്ണാന്തുറ: വലിയതുറ ഫെറോന മതബോധന സമിതി 4 മുതൽ ഡിഗ്രി വരെയുള്ള വിദ്യാർഥികളുടെ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. കണ്ണാന്തുറ കമ്മ്യൂണിറ്റി ഹാളിൽ വച്ചുനടന്ന പരിപാടി ഫൊറോന വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. ഫൊറോന കോ-ഓഡിനേറ്റർ ഫാ. എഡിസൻ ആധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കണ്ണാന്തുറ ഇടവക വികാരി ഫാ. റോസ് ബാബു ആശംസകളർപ്പിച്ച് സംസാരിച്ചു. Creative teaching of Social implication of miracles, Life skills to deal with issues and goal setting, Youth Development എന്നീ വിഷയങ്ങിൽ ചൈൽഡ് ഹെല്പ് ലൈൻ അഡ്മിനിസ്ട്രേറ്റർ ശ്രീ. ജോബി, ഈഥർ ഇൻഡ്യ ഡയറക്ടർ ശ്രീ. ബിജു സൈമൺ, ഡോ. ഉദയചന്ദ്രൻ, ഡോ. രഞ്ജിത്ത് ജോർജ്ജ് എന്നിവർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.