പോങ്ങുംമൂട്: ജെ. ബി. കോശി കമ്മിഷൻ ശുപാർശകൾ വിശദമാക്കികൊണ്ട് അൽമായരെ ബോധവത്കരിക്കുന്ന ക്ലാസ്സ് പേട്ട ഫൊറോന അൽമായ ശുശ്രുഷ സമിതി നടത്തി. ഒക്ടോബർ 13 ഞായറാഴ്ച പോങ്ങുംമൂട് പാരിഷ് ഹാളിൽ നടന്ന് ക്ലാസ് അതിരൂപത അൽമായ ശുശ്രുഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് ഉദ്ഘാടനം ചെയ്തു. സമുദായ സംഘടനകളുടെ ശക്തീകരണത്തിലൂടെ നമ്മുടെ അവകാശങ്ങൾ വരും തലമുറകൾക്കു നേടികൊടുക്കാൻ നാം പ്രാപ്തരാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഫൊറോനാ അൽമായ ശുശ്രുഷ കോർഡിനേറ്റർ ഫാ. ദേവസ്യ എസ്. ജെ അധ്യക്ഷത വഹിച്ചു.
ജെ. ബി. കോശി കമ്മിഷൻ ശുപാർശകൾ ബോധവത്കരണ ക്ലാസ്സിന് അതിരൂപത അൽമായ ശുശ്രുഷ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. നിക്സൻ ലോപ്പസ് നേതൃത്വം നൽകി. അതിരൂപത വൈസ് പ്രസിഡന്റും ഫൊറോന പ്രസിഡന്റുമായ ശ്രീ. ജോയി, പേട്ട ഫൊറോനാ അൽമായ ശുശ്രുഷ സെക്രട്ടറിയും മുട്ടട ഇടവക KLCWA പ്രസിഡന്റുമായ ശ്രീമതി ഗേളി ജൂസ എന്നിവർ സംസാരിച്ചു. ഫെറോനാ അൽമായ കൺവീനർ ശ്രീ. ജോബി ജോയ്, ആനിമേറ്റർ ശ്രീമതി ശോഭ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ഇടവകകളിൽ നിന്നായി 60 ഓളം പേർ പങ്കെടുത്തു.