പുതിയതുറ: തെക്കൻ കേരളത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വിശുദ്ധ നിക്കോളാസ് ദേവാലയത്തിൽ കൊച്ചെടത്വ തീർത്ഥാടനത്തിന് തിരുനാൾ കമ്മിറ്റി രൂപീകരിച്ചു. സത്യം കൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച് വിശ്വാസം ആകുന്ന വാളെടുത്ത് തിന്മയ്ക്കെതിരെ പൊരുതിയ രക്തസാക്ഷി വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ 2024 ഏപ്രിൽ മാസം 26 മുതൽ മെയ് 5 വരെയാണ്. തെക്കൻ കേരളത്തിൽ നിന്നും ജാതിമതഭേദമെന്യേ നിരവധി വിശ്വാസികളാണ് പുതിയതുറ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് തീർത്ഥാടകരായെത്തുന്നത്.
തിരുനാൾ കമ്മറ്റി ജനറൽ കൺവീനറായി പുഷ്പം ക്ലീറ്റസും, സെക്രട്ടറിയായി ജോസ് മൈക്കളിനെയും തിരഞ്ഞെടുത്തു. സബ് കൺവീനർമാരായി മേരിദാസ്, സ്റ്റെജിൻ സെബാസ്റ്റ്യൻ, യൂജിൻ, പുഷ്പം സൈമൺ, ഡേവിഡ്സൺ, സേവിയർ, ഫ്രാങ്ക്ലിൻ, ജോണി, അജിൻ എന്നിവരടങ്ങുന്ന കമ്മറ്റിക്ക് രൂപം നൽകിയതായി ഇടവക വികാരി റവ. ഫാ.ഗ്ലാഡിൻ അലക്സ് അറിയിച്ചു. സഹവികാരി റവ. ഫാ.വിനീത് പോൾ ഇടവക സെക്രട്ടറി സിസിലി എഡ്ഗർ എന്നിവർ സന്നിഹിതരായിരുന്നു.