വെള്ളയമ്പലം: കുടുംബപ്രേഷിത ശുശ്രൂഷയ്ക്ക് കീഴിൽ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിന്റെ 12-മാത് ബാച്ചിന്റെ ക്ളാസ്സുകൾ ആരംഭിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള എസ്.ആർ.സി (സ്റ്റേർ റിസോഴ്സ് സെന്റർ) ക്ക് കീഴിൽ നടത്തുന്ന കോഴ്സിന്റെ പുതിയ ബാച്ചിൽ 20 പേരാണ് കൗൺസിലിംഗ് പരിശീലിക്കുന്നത്. പ്ളസ് ടു അടിസ്ഥാന യോഗ്യതയുള്ള സർട്ടിഫിക്കറ്റ് കോഴ്സിന് ആറ് മാസത്തെ ദൈർഘ്യമാണുള്ളത്. ഇതുകൂടാതെ ഡിഗ്രി അടിസ്ഥാന യോഗ്യതയും ഒരുവർഷം ദൈർഘ്യവുമുള്ള ഡിപ്ളോമ ഇൻ കൗൺസിലിംഗ് കോഴ്സും സെന്ററിൽ നടക്കുന്നു.
എസ്.ആർ.സി ക്ക് കീഴിൽ പ്രവർത്തിക്കുന്ന മികച്ച സെന്ററുകളിലൊന്നാണ് കുടുംബശുശ്രൂഷയുടെ സൈക്കോ സ്പിരിച്ച്വൽ സെന്റർ. കഴിഞ്ഞ ബാച്ചിൽ പരീക്ഷ എഴുതിയവർ മികച്ച വിജയം കൈവരിച്ചിരുന്നു. കുടുംബങ്ങളുടെ വീണ്ടെടുപ്പും വളർച്ചയും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കുടുംബപ്രേഷിത ശുശ്രൂഷയുടെ സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ കുടുംബങ്ങൾക്കും, വ്യക്തികൾക്കും, കുട്ടികൾക്കും കൗൺസിലിംഗ് സേവനവും നൽകി വരുന്നു. നിരവധിപേരാണ് ഇതിനകം കൗൺസിലിംഗിനായി സെന്ററിൽ വരുന്നത്. അടിയന്തരഘട്ടത്തിൽ കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് 24 മണിക്കുറും പ്രവർത്തിക്കുന്ന ഒരു ഫാമിലി ഹെല്പ് ലൈനും പ്രവർത്തിച്ചു വരുന്നു. ഫാമിലി ഹല്പ് ലൈൻ നമ്പർ: 94 00 10 10 44.