രൂപതാ തലത്തിൽ യുവജനദിനം ആഘോഷിക്കുവാൻ ആഹ്വാനംചെയ്ത് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ. അതിരൂപതയിൽ ക്രിസ്തുരാജാ തിരുനാൾ ദിനമായിരിക്കും യുവജന ദിനാഘോഷങ്ങൾക്ക് തുടക്കമാവുക.
‘നീ എഴുന്നേറ്റ് നിൽക്കുക, ഇപ്പൊൾ നീ എന്നെപ്പറ്റി കണ്ടതിനു സാക്ഷിയായി നിന്നെ ഞാൻ നിയമിക്കുന്നു’ എന്ന ആപ്തവാക്യം നൽകിക്കൊണ്ടാണ് പരിശുദ്ധ ഫ്രാൻസിസ് പാപ്പ യുവജന ദിനാഘോഷം രൂപതാ തലങ്ങളിൽ ആഘോഷിക്കുവാൻ ആഹ്വാനം ചെയ്തത്. എല്ലാ കൊല്ലവും രാജ്യാന്തര തലത്തിൽ ആഘോഷിക്കുന്ന ഈ ദിനം തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും ഇത്തവണ ആഘോഷിക്കുക. ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് അതിരൂപതയിൽ ക്രിസ്തുരാജന്റെ തിരുനാൾ ദിനമായ നവംബർ 21 ഞായറാഴ്ചയാണ്. അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇടവക, ഫെറോന കെ.സി.വൈ.എം. എക്സിക്യൂട്ടീവ് അംഗങ്ങളും, ജീസസ് യൂത്ത് സോണൽ എക്സിക്യൂട്ടീവ് അംഗങ്ങളും, മറ്റ് യുവജന സംഘടനകളുടെ പ്രതിനിധികളും ചേർന്ന് തിരുവനന്തപുരം അതിരൂപത ടി.എസ്.എസ് ഹാളിൽ വച്ച് യുവജന ദിന ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. ഈ ആഘോഷങ്ങളുടെ പരിസമാപ്തി 2022 ജനുവരി 23 ആം തീയതി ഞായറാഴ്ച പാളയം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
യുവജന ശുശ്രൂഷ ഡയറക്ടർ റവ ഫാ. സന്തോഷ് കുമാർ , ആനിമേറ്റർ സിസ്റ്റർ ലിസ്ന, കെ.സി.വൈ.എം. കൺവീനർമാരായ റോയി ജോസഫ്, സിമി ഫെർണാണ്ടസ്, ജീസസ് യൂത്ത് കൺവീനർമാരായ നോലക്സ് അലക്സാണ്ടർ, മിസ്റ്റി ജിയോ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും മറ്റു യൂത്ത് ഡേ ആഘോഷ കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ ചുമതലകൾ നിർവഹിക്കുക.