തീരശോഷണവും സംരക്ഷണവും എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുവാനും, അഭിപ്രായ സമന്വയം വരുത്തുവാനുമായി പൂന്തുറ ഇടവകയുമായും വലിയതുറ ഫൊറോനയിലെ ഇടവക വികാരിമാരുമായും, ഇടവകകളിൽ നിന്നും മൂന്നു വീതം പ്രതിനിധികളുമായും ചേർന്ന യോഗം ജൂലൈ 15-ാം തിയ്യതി ടി എസ് എസ് എസ് ഗോൾഡൻ ജൂബിലി ഹാളിൽ വച്ച് നടന്നു. അഭി. ക്രിസ്തുദാസ് മെത്രാൻ യോഗത്തിൽ പങ്കെടുത്തു. ഫിഷറീസ് മിനിസ്ട്രി ഡയറക്റ്റർ ഫാ. ഷാജൻ ജോസ് സന്നിഹിതനായിരുന്നു. വെരി. റവ. മോൺ. യൂജിൻ എച്ച്. പെരേര, വെരി. റവ. മോൺ. ജെയിംസ് കുലാസ് എന്നിവർ പങ്കെടുത്തു.