പുല്ലുവിള ഫെറോനാ അജപാലന ശുശ്രൂഷ സമിതി “സഭാനിയമവും, കൂദാശകളും” എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഫെറോനയിലെ അജപാലന സമിതി അംഗങ്ങൾക്കായി നടന്ന സെമിനാറിൽ റവ. ഡോ. ഗ്ളാഡിസ് അലക്സ് ക്ലാസ്സിന് നേതൃത്വം നല്കി. എന്താണ് കൂദാശകൾ?, കൂദാശകളുടെ ഫലദായകത്വം, കൂദാശകളുടെ ലക്ഷ്യങ്ങൾ , വിശ്വാസത്തിന്റെ പരിവർത്തനം, കൂദാശയുടെ വിഭജനം, പ്രാരംഭ കൂദാശകളിൽ ജ്ഞാനസ്നാനം സാധുവായസ്നാനം, നിയമാനുസൃതമായ ജ്ഞാനസ്നാനം എന്നിവയെക്കുറിച്ചും, ഒപ്പം ദിവ്യബലിയർപ്പണം, വിശ്വാസ സത്യങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഫെറോനയിലെ അജപാലന ശുശ്രൂഷ സമിതി അംഗങ്ങൾ അറിയുകയും ഇവർ തങ്ങളുടെ ഇടവകയിലെ വിശ്വാസികൾക്ക് ഇക്കാര്യങ്ങൾ വ്യാഖ്യാനിച്ചു കൊടുക്കാൻ പ്രാപ്തിയുള്ളവരായിരിക്കണമെന്ന് സെമിനാർ നയിച്ച ഫാ. ഗ്ലാഡിൻ അലക്സ് പറഞ്ഞു.
ഫെറോന വികാരി റവ. ഫാ. സിൽ വസ്റ്റർ കുരിശ് ഉദ്ഘാടനം ചെയ്ത സെമിനാറിൽ ആനിമേറ്റർ ശ്രീമതി മേരി ത്രേസ്യ മോറെസ് ആമുഖ സന്ദേശവും റവ. ഫാ. അഗസ്റ്റിൽ ജോൺ മുഖ്യപ്രഭാഷണവും നടത്തി. കാനോൻ നിയമങ്ങളിലെ അല്മായരുടെ കടമകളും അവകാശങ്ങളും അല്മായർ അറിഞ്ഞിരിക്കണമെന്നും ഇതൊരു തുടർപരിപാടിയായിരിക്കുമെന്നും അറിയിച്ചു.