കുടുംബങ്ങളുടെ വീണ്ടെടുപ്പും കരുണയുടെ അജപാലനവും ലക്ഷ്യം വച്ച് അതിരൂപതയില്‍ കുടുംബപ്രേഷിത ശുശ്രൂഷ പ്രവര്‍ത്തനനിരതമായി നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. കുടുംബങ്ങളുടെ രൂപീകരണത്തിനും വീണ്ടെടുപ്പിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുതിനോടൊപ്പം ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുവര്‍ക്ക് സാന്ത്വനമേകാനായി ഒരുപിടി കാരുണ്യപദ്ധതികളും കുടുംബ ശുശ്രൂഷ ഇതിനകം രൂപം നല്‍കി നടപ്പിലാക്കി വരുന്നു. ഇതുവരെ രണ്ട് കോടി അന്‍പത്തി രണ്ട് ലക്ഷത്തി പന്ത്രണ്ടായിരം (2,52,12000.00) രൂപ വിവിധ കാരുണ്യപദ്ധതികള്‍ക്കായി വിനിയോഗിച്ചു.
നിര്‍ദ്ധന കുടുംബങ്ങളിലെ പെണ്മക്കളുടെ മംഗല്യ സഹായത്തിനായി രൂപംകൊടുത്ത സാന്ത്വനം മംഗല്യം പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (ഏപ്രില്‍ 2020 – മാര്‍ച്ച് 2021) ഓഖി ദുരന്തത്തിനിരയായ 16 നിര്‍ദ്ധന കുടുംബങ്ങളിലെ വിവാഹങ്ങള്‍ക്കായി 16,45000.00 രൂപയും മറ്റ് പാവപ്പെട്ട 91 കുടുംബങ്ങളിലെ വിവാഹങ്ങള്‍ക്കായി 16,35000.00 രൂപയും സഹായിച്ചു. ആകെ 32,80,000.00 രൂപ. ഈ പദ്ധതിയിലൂടെ ഇതുവരെ ആകെ 334 പേര്‍ക്ക് ഒരു കോടി അറുപത്തിനാല് ലക്ഷത്തി അന്‍പതിനായിരം (1,64,50,000.00) രൂപ സഹായം ചെയ്തു.
ജീവിതത്തില്‍ ഒറ്റപെട്ട അവശതയില്‍ കഴിയുവര്‍ക്ക് ”ആരും ഒറ്റയ്ക്കല്ല” എന്ന ലക്ഷ്യത്തില്‍ അവരുടെ ആത്മീയ, മാനസിക, ശാരീരിക പരിപാലനം നടത്താനായി രൂപം നല്‍കിയ കാരുണ്യ പദ്ധതിയാണ് ”കരുണാമയന്‍ (No One Left Alone..) മാസം തോറും അവശതിയില്‍ കഴിയുന്നവരെ നേരില്‍ സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ട പരിപാലനം നല്‍കി ഒപ്പം 1000.00 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതാണ് കരുണാമയന്‍ പദ്ധതി. ഇതിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 55 പേര്‍ക്ക് പ്രതിമാസ പെന്‍ഷനായി 6,60,000.00 രൂപ വിതരണം ചെയ്തു. ഓഖി ദുരന്തത്തില്‍പെട്ട് ജീവിതത്തില്‍ തിരികെ വരികയും എന്നാല്‍ നിലവില്‍ അവശത നേരിടുന്ന 150 പേര്‍ക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ പെന്‍ഷനായി 18,00,000.00 രൂപ നല്‍കി. ആകെ 24,60,000.00 രൂപ. ഈ പദ്ധതിയാരംഭിച്ച് ഇതുവരെ പെന്‍ഷനായി നല്‍കിയത് അറുപത്തിയൊന്‍പത് ലക്ഷത്തി തൊണ്ണൂറ്റിയൊന്‍പതിനായിരം (69,99,000.00) രൂപ.
മാരകരോഗം പിടിപെട്ട് അവശതിയിലായവര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കാനായി രൂപീകരിച്ച പദ്ധതിയാണ് ”ഹീലിംഗ് ഹാന്‍ഡ്.” കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 25 പേര്‍ക്ക് ചികിത്സാ സഹായമായി നല്‍കിയത് 2,84,000.00 രൂപ. ഈ പദ്ധതിയിലൂടെ ഇതുവരെ 47 രോഗികള്‍ക്ക് അഞ്ച് ലക്ഷത്തി അന്‍പത്തി അയ്യായിരം (5,55,000.00) രൂപയുടെ സഹായം നല്‍കി.
കഴിഞ്ഞ വര്‍ഷത്തില്‍ കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ജീവിതത്തില്‍ വിവിധ തരത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന സഹോദരങ്ങള്‍ക്ക് ആയിരം രൂപ വീതം ഒറ്റതവണയായി വിതരണം ചെയ്യാന്‍ സാധിച്ചു. 81 ഏകസ്ഥര്‍ക്കും, 281 ശാരീരിക മാനസിക വെല്ലുവിളി നേരിടുവര്‍ക്കും, 89 ബധിര മൂകര്‍ക്കും, 20 അന്ധര്‍ക്കുമായി 4,71,000.00 രൂപ വിതരണം ചെയ്തു.
2020 ഡിസംബറില്‍ ”കിടപ്പ് രോഗികള്‍ക്കൊപ്പം ക്രിസ്തുമസ്സ്” എന്ന പേരില്‍ ഒരു കാരുണ്യ പരിപാടി നടപ്പിലാക്കന്‍ സാധിച്ചു. കുടുംബ ശുശ്രൂഷ ഭാരവാഹികളും, സന്നദ്ധ പ്രവര്‍ത്തകരും, ആനിമേറ്റേഴ്‌സും, ഇടവകകളിലെ വൈദീകരും 750 കിടപ്പ് രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട ആത്മീയ, മാനസിക പരിപാലനം നടത്തുകയും 1000.00 രൂപ വിലവരു ഒരു കിറ്റ് ക്രിസ്തുമസ്സ് സമ്മാനമായി നല്‍കുകയും ചെയ്തു. ഈ കാരുണ്യ പ്രവൃത്തിക്കായി 7,37,000.00 രൂപ വിനിയോഗിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേല്പറഞ്ഞ കാരുണ്യപദ്ധതികള്‍ക്കായി എഴുപത്തിരണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം (72,32,000.00) രൂപ ചിലവഴിച്ചു. വിവിധ പദ്ധതികളിലൂടെ കാരുണ്യ പ്രവര്‍ത്തികള്‍ക്കായി ഇതുവരെ രണ്ട് കോടി അന്‍പത്തിരണ്ട് ലക്ഷത്തി പന്ത്രണ്ടായിരം (2,52,12000.00) രൂപയാണ് ചിലവഴിച്ചത്.
ഈ കാരുണ്യ പദ്ധതികള്‍ സാധ്യമാകുത് ഒരു കൂട്ടം സുമനസ്സുകളുടെ കാരുണ്യം കൊണ്ടാണ്. പ്രാര്‍ത്ഥനയാലും സമ്പത്താലും സേവനത്താലും കരുണയുടെ അജപാലകാരായി നിലകൊണ്ട് ഈ കാരുണ്യ പദ്ധതികളെ ശക്തിപ്പെടുത്തുന്നവരെ ഉള്‍കൊള്ളിച്ച് ശുശ്രൂഷയുടെ കീഴില്‍ സാന്ത്വന കൂട്ടായ്മ എന്ന ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നു. ഈ കൂട്ടായ്മയില്‍ അംഗമാകാനും കാരുണ്യ പദ്ധതികളെ ശക്തിപ്പെടുത്താനും നിങ്ങളെ ക്ഷണിക്കുന്നു. താഴെ പറയുന്ന ബാങ്ക് വിവരങ്ങള്‍ വഴി വിവിധ കാരുണ്യ പദ്ധതികള്‍ക്ക് സഹായം ലഭ്യമാക്കാവുതാണ്. 93872 96213 എന്ന നമ്പരില്‍ വിശദ്ദ വിവരങ്ങള്‍ ലഭ്യമാകും.
സാന്ത്വനം മംഗല്യം പദ്ധതിയില്‍ സഹായം എത്തിക്കാന്‍ :
A/c No. 0503053000008068 | Name – Family Apostolate | Bank – South Indian Bank, Sasthamangalam | IFS Code – SIBL0000503
കരുണാമയന്‍ പെന്‍ഷന്‍ പദ്ധതിയില്‍ സഹായം എത്തിക്കാന്‍ :
A/c No. 0503053000009564 | Name – No One Left Alone | Bank – South Indian Bank, Sasthamangalam | IFS Code – SIBL0000503
രോഗികള്‍ക്കുള്ള ചികിത്സാ സഹായം എത്തിക്കാന്‍ :
A/c No. 0503053000010007 | Name – Healing Hand | Bank – South Indian Bank, Sasthamangalam | IFS Code – SIBL0000503