ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ നടന്ന 36-ാമത് ജനറല്‍ ബോഡി യോഗത്തിന്റെ ഇന്നത്തെ (ഫെബ്രുവരി 6) സെഷനിലാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സിബിസിഐയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനം ഇന്ന് സമാപിക്കും.
മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് അന്തോണിസാമിയെ ആദ്യ വൈസ് പ്രസിഡന്റും ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസിനെ രണ്ടാമത്തെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ തോമസ് കുട്ടോയെ സെക്രട്ടറി ജനറലായും തിരഞ്ഞെടുത്തു.