Contact
Submit Your News
Saturday, February 28, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണം: ഭാരത കത്തോലിക്ക മെത്രാൻ സമിതി(സി.ബി.സി.ഐ)

jv-telma-editor by jv-telma-editor
24 June 2023
in Announcements, National
0
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

ഭാരത കത്തോലിക്കാ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാർക്കും മെത്രാന്മാർക്കും വൈദികർക്കും ഡീക്കന്മാർക്കും സന്യസ്ഥർക്കും അല്മായ വിശ്വാസികൾക്കും മണിപ്പൂർ വിഷയത്തെ സംബന്ധിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി. ബി. സി. ഐ) നിർദേശങ്ങൾ നൽകി.

നിർദ്ദേശങ്ങളുടെ പൂർണ്ണരൂപം:

മണിപ്പൂർ സംസ്ഥാനത്തെ ഇന്നത്തെ സ്ഥിതി മൂലം ഞങ്ങൾ അതീവ ദുഃഖിതരാണ്. മുമ്പൊരിക്കലും ഉണ്ടാവാത്ത രീതിയിൽ അക്രമങ്ങളും അസ്ഥിരതയും 2023 മെയ് മാസം മൂന്നാം തീയതി മുതൽ നടമാടുകയാണ്. ഇംഫാൽ മെത്രാപോലീത്ത നൽകിയ വിവരമനുസരിച്ച്, അക്രമവും തീവയ്പ്പും ഒരു കുറവും ഇല്ലാതെ കലാപം ആരംഭിച്ചത് മുതൽ മണിപ്പൂരിൽ തുടരുകയാണ്.

കലാപം ഏറെയും നടക്കുന്നത് ഇംഫാൽ താഴ് വരയിൽ നിന്നും അകലെയുള്ള പ്രദേശങ്ങളിലാണ്. ഭവനങ്ങളും ഗ്രാമങ്ങളും അഗ്നിക്കിരയാവുകയും അല്ലെങ്കിൽ പൂർണ്ണമായി തകർക്കപ്പെടുകയും ചെയ്തു. വിലപ്പെട്ട വസ്തുവകകൾ കൊള്ളയടിക്കപ്പെട്ടു. ആരാധനാലയങ്ങൾ അഗ്നിക്കിരയാവുകയും അശുദ്ധമാക്കപ്പെടുകയും ചെയ്തു. അരലക്ഷത്തോളം ആളുകൾ നിർബന്ധിതമായി കുടിയിറക്കപ്പെടുകയും പിഴുതെറിയപ്പെടുകയും ഭവനരഹിതരാവുകയും ചെയ്തു. അവരിൽ ഏറിയപങ്കും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഏറെ സഹനങ്ങളിൽ കഴിയുകയാണ്. ഇതര കുടുംബങ്ങളിൽ അഭയം തേടിയവരും മിസോറാം ഉൾപ്പെടെയുള്ള മറ്റു നോർത്ത് – ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കും പട്ടണങ്ങളിലേക്കും പാലായനം ചെയ്തവരും അനേകരുണ്ട്. ഇതിനകം 100 പേരുടെയെങ്കിലും ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

ഈ പശ്ചാത്തലം കണക്കിലെടുത്തുകൊണ്ട്, മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ദിനമായി 2023 ജൂലൈ രണ്ടാം തീയതി ഞായറാഴ്ച ആചരിക്കാൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതി തീരുമാനിച്ചിരിക്കുന്നു. ഈ വിവരം ജൂൺ 25 ഞായറാഴ്ച എല്ലാവരെയും അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. അർത്ഥവത്തായി രാജ്യത്തുടനീളം ആ ദിനം ആചരിക്കുന്നതിന് ഇടവകകളും സ്ഥാപനങ്ങളും സന്യസ്ത സമൂഹങ്ങളും സന്നദ്ധരാകണം. ദിനാചരണം കൂടുതൽ അർത്ഥ സാന്ദ്രമാക്കുന്നതിനു ഉതകുന്ന ഏതാനും നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

1. ഞായറാഴ്ചകളിലെ പ്രാർത്ഥനകളിൽ സവിശേഷ നിയോഗമായി മണിപ്പൂരിലെ സമാധാനവും സുസ്വരതയും ഉൾപ്പെടുത്തണം. സാധിക്കുമെങ്കിൽ മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ഇടവക ദേവാലയങ്ങളിൽ ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കണം.

2. മണിപ്പൂരിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തോടുള്ള ഐക്യദാർഢ്യത്തിന്റെ സൂചകമായി മെഴുകുതിരി കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദക്ഷിണമോ സമാധാന റാലിയോ നടത്തി നമ്മുടെ സഹാനുഭൂതിയും ആത്മാവിലുള്ള കൂട്ടായ്മയും പ്രകടമാക്കണം. അപ്രകാരം ആ സംസ്ഥാനത്ത് സംജാതമായിരിക്കുന്ന സാഹചര്യത്തിന്റെ ഗൗരവവും തീവ്രതയും ആഴത്തിൽ മനസ്സിലാക്കാൻ അത് ഉപകരിക്കും.

3. സമാധാനത്തെ കുറിച്ചുള്ള നമ്മുടെ ദർശനം പങ്കുവയ്ക്കുന്ന സമാന മനസ്കരായ വ്യക്തികളോടും സ്ഥാപനങ്ങളോടും സഹകരിച്ചുകൊണ്ട് നീങ്ങുന്നത് വഴി സമാധാനവും സുസ്വരതയും പരസ്പര ധാരണയും സൃഷ്ടിക്കുവാനുള്ള നമ്മുടെ പൊതുവായ ഉദ്യമങ്ങൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആക്കാം.

4. വിവിധ സംഘടനകൾ, പ്രസ്ഥാനങ്ങൾ എൻജിഒ – കൾ തുടങ്ങിയവയെ ഈ പ്രശ്നത്തിലുള്ള തങ്ങളുടെ കടുത്ത ആശങ്കകൾ അറിയിച്ചുകൊണ്ട് കേന്ദ്രസർക്കാരിന് കത്തുകൾ എഴുതാൻ പ്രേരിപ്പിക്കണം. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ അവിടെ പാലിക്കപ്പെടുന്നില്ല എന്ന കാര്യം അവയിൽ സവിശേഷമാംവിധം പ്രതിപാദിക്കണം.

5. എല്ലാ സംസ്ഥാനങ്ങളിലും ശാന്തി പുലരുന്നതിനായി നമ്മെതന്നെ പുനരർപ്പണം ചെയ്യുന്നതിന്റെ പ്രതീകമായി നമ്മുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാധാന പ്രതിജ്ഞ എടുക്കാനുള്ള അവസരം ഒരുക്കണം.

6. കുടിയേറ്റക്കാരും അഭയാർത്ഥികളും ആയി വരുന്നവരെ, പ്രത്യേകിച്ച് മണിപ്പൂരിൽ നിന്നുള്ളവരെ ഹൃദ്യമായ കരുതലോടും സുമനസ്സോടും കൂടി സ്വീകരിക്കാൻ തയ്യാറാകണം. അവിടെ നിന്നുള്ള വിദ്യാർത്ഥികളെയും മറ്റു മനുഷ്യരെയും ഉദാരമന സ്ഥിതിയോടെ നമ്മുടെ ഹോസ്റ്റലുകളിലും സ്ഥാപനങ്ങളിലും പാർപ്പിക്കാൻ കഴിവതും അവസരം ഒരുക്കണം.

മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തന, സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ ഉദാത്തവും സർഗാത്മകവുമായി മണിപ്പൂർ പ്രതിസന്ധിയോട് പ്രതികരിക്കുകയുണ്ടായി. 2023 ജൂൺ 20 വരെയുള്ള കണക്കുകൾ അനുസരിച്ച് കുടിയിറക്കപ്പെട്ട വരും മണിപ്പൂർ, മിസോറാം, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായ 14000-ൽ പരം ജനങ്ങൾക്ക് ദുരിതാശ്വാസ സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ഇരയാക്കപ്പെട്ടവരുടെ പുനരധിവാസം, സമുദായനന്തര സൗഹൃദവും സമാധാനവും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ദീർഘകാല പദ്ധതികളുമായാണ് കാരിത്താസ് ഇന്ത്യ മുന്നോട്ടു വന്നിട്ടുള്ളത്. സമാധാനപരമായ സഹവർത്തിത്വവും പരസ്പര വിശ്വാസവും ഉറപ്പാക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്.

പ്രിയ സഹോദരി സഹോദരന്മാരെ, ഒരേ ഹൃദയത്തോടും മനസ്സോടും കൂടി നമുക്ക് നമ്മുടെ പ്രാർത്ഥനകളും എളിയ ത്യാഗങ്ങളും സമർപ്പിക്കാം. സംഘർഷങ്ങളിൽ അകപ്പെട്ട സമുദായങ്ങൾക്കിടയിൽ ശാന്തിയും സമാധാനവും പൊരുത്തപ്പെടലും സാധ്യമാകുന്നതിന് അവ ഉപകരിക്കട്ടെ, ഇതിനുവേണ്ട ധൈര്യവും കരുത്തും ലഭിക്കുന്നതിനായി സർവ്വശക്തനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം വഴി, ഇന്ത്യയിൽ, പ്രത്യേകിച്ച് മണിപ്പൂരിൽ സമാധാനവും സുസ്വരതയും പുനസ്ഥാപിക്കപ്പെടുന്നതിനായി നമ്മുടെ രക്ഷകനായ ഈശോ നാഥന്റെ അനുഗ്രഹം അപേക്ഷിച്ചുകൊണ്ട്

മാർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് (ഒപ്പ് )
പ്രസിഡന്റ്, ഭാരത കത്തോലിക്കാ മെത്രാൻ സമിതി(സി. ബി. സി. ഐ)

Previous Post

ചൈൽഡ് പാർലമെൻറ് സെക്ഷനുകളിൽ നിന്നും വിദ്യാതിലകങ്ങളെ അനുമോദിച്ചു

Next Post

മണിപ്പൂരിലെ കലാപകാരികളുടെ മാനസാന്തരത്തിനായി നാം പ്രാർത്ഥിക്കണം; ഡോ. തോമസ് ജെ. നെറ്റോ

Next Post

മണിപ്പൂരിലെ കലാപകാരികളുടെ മാനസാന്തരത്തിനായി നാം പ്രാർത്ഥിക്കണം; ഡോ. തോമസ് ജെ. നെറ്റോ

No Result
View All Result

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
  • ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.