തിരുവനന്തപുരം മേനംകുളത്ത് സ്ഥിതി ചെയ്യുന്ന മരിയൻ എൻജിനീയറിങ് കോളേജിൽ പുതിയ ബി.ടെക് കോഴ്സിന് തുടക്കം കുറിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് എന്ന കോഴ്സ് ആണ് ഈ അധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ചിരിക്കുന്നത്.
ഇതിനുപുറമേ സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയാണ് കോളേജിലെ മറ്റു ബ്രാഞ്ചുകൾ.
പ്ലസ്ടു പരീക്ഷയിൽ, മാത്സ്, ഫിസിക്സ്,കെമിസ്ട്രി എന്നീ വിഷയങ്ങളിൽ 45% മാർക്ക് നേടിയ വിദ്യാർഥികൾക്ക് എൻആർഐ കോട്ടയ്ക്കും, പ്ലസ്ടു പരീക്ഷയിൽ മാത്സ്,ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് തത്തുല്യ മാർക്ക് നേടി എൻട്രൻസ് കോളിഫിക്കേഷൻ എക്സാം (കീം) പാസായ വർക്കും മാനേജ്മെന്റ് കോട്ടയ്ക്കും
അപേക്ഷിക്കാവുന്നതാണ്.