ആറ്റിങ്ങൽ: ബൈബിൾ പാരായണ മാസാചരണത്തോടനുബന്ധിച്ച് ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും ബൈബിൾ പ്രതിഷ്ഠ നടത്തി ആറ്റിങ്ങൽ നല്ലിടയൻ ദൈവാലയം മാതൃകയായി. ഡിസംബർ ഒന്നാം തിയതിയാണ് ബൈബിൾ പാരയണ മാസചരണത്തിന് തുടക്കം കുറിച്ചത്. എല്ലാ ദിവസവും ദൈവാലയത്തിൽ നിശ്ചിത സമയത്ത് ബൈബിൾ പാരയണം നടന്നു വരുന്നു. ഡിസംബർ 16-മാം തിയതി അഖണ്ഡ ബൈബിൾ പാരയണവും നടത്തി. ആറ്റിങ്ങൽ നല്ലിടയൻ ദൈവാലയത്തിൽ 120 കുടുംബങ്ങളാണുള്ളത്.