തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഇടവകയിൽ സുസ്ഥിര ഫൗണ്ടേഷനും വെട്ടുകാട് ഇടവക യൂത്ത് മിനിസ്ട്രിയും സംയുകതമായി ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് പദ്ധതിക്ക് തുടക്കം കുറിച്ചു. കടൽ തീരങ്ങൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യമാണ് പദ്ധതി മുന്നോട്ട് വക്കുന്നത്.
എല്ലാ ശനിയാഴ്ചകളിലാണ് ക്ലീൻ അപ്പ് ഡ്രൈവ് നടക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകൾ തരംതിരിച്ച് റീസൈക്കിൾ ചെയുക അതുവഴി പരിസ്ഥിതി സൗഹൃ സംസ്കാരം വളർത്തുക എന്ന ചിന്തയും ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നു. ഭാവിയിൽ ഭവനങ്ങളിൽ വന്ന് പ്ലാസ്റ്റിക് മാലിന്യ ശേഖരണം എന്ന പദ്ധതിയും വിഭാവന ചെയ്യുന്നതായി അധികൃതർ അറിയിച്ചു.
വെട്ടുകാട് ഇടവക സഹവികാരി റെവ. ഫാ. ബിജോയിയുടെ നേതൃത്വത്തിൽ ഒക്ടോബർ മാസം 2 നു ഔദ്യോഗികമായി തുടക്കം കുറിച്ച ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് പദ്ധതി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.