അശരണരായ ഇടവകാംഗങ്ങൾക്ക് സഹായഹസ്തവുമായി ആഴാകുളം ക്രിസ്തുരാജ ദൈവാലയം.ഇടവക ദേവാലയ നേതൃത്വത്തിൽ പുനരിദ്ധരിച്ച് നൽകിയ ഭവനത്തിന്റെ ആശീർവാദകർമ്മം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത നിർവ്വഹിച്ചു. 2021 ഒക്ടോബറിൽ വയോധികയും ഏകയുമായ ശ്രീമതി സുശീലയുടെ ഭവനം കനത്തമഴയും കാറ്റും മൂലം തകർന്നതിനെ തുടർന്ന്,ഭവനത്തിന്റെ പുനരുദ്ധാരണത്തിനായി വിവിധ തലങ്ങളിൽ ബന്ധപ്പെട്ടെങ്കിലും ഒന്നും പ്രായോഗികമാകാത്ത സാഹചര്യത്തിലാണ് ആഴാകുളം ക്രിസ്തുരാജ ദൈവാലയം പുനരുദ്ധാരണ പ്രവർത്തനം ഏറ്റെടുത്തത്.ആഴാകുളം ക്രിസ്തുരാജ ദേവാലയത്തിന്റെ പ്രവർത്തനഫലമായി പൂർത്തിയാക്കിയ അഞ്ചാമത്തെ ഭവനമാണിത്. ഇടവകയുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നെങ്കിലും ഇടവക വികാരി ഫാ. ജോണി പുത്തൻ വീട്ടിലിന്റെ നിശ്ചയദാർഢ്യംകൊണ്ട് മാത്രമാണ് ഈ സംരഭം ഏറ്റെടുക്കാനും പൂർത്തിയാക്കനും ഇടവകയ്ക്കായത്. 5.5 ലക്ഷത്തോളം രൂപ ചിലവാക്കി പുനരുദ്ധരിച്ച ഈ നിർമ്മാണ പ്രവർത്തനത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കിയവർക്ക് ഇടവക വികാരിയും ഇടവക കൗൺസിലും നന്ദി രേഖെപ്പെടുത്തി.കൂടാതെ അശരണവായർക്ക് മാസംതോറും പെൻഷൻ നല്കുന്ന കരുണാമയൻ പദ്ധതിയും ഇടവക നടപ്പിലാക്കിവരുന്നു.