തിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഫെറോനയിലെ വിദ്യാർഥികൾക്കായി ഡിഫൻസിന്റെ ( നേവി, ആർമി, എയർഫോഴ്സ്) ഒരു ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.
നേവി, ആർമി സെക്ഷൻ ബഹു. റിട്ട. നേവി ഓഫീസർ ഫെർണാണ്ടസാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
എയർഫോഴ്സ് സെക്ഷൻ ബഹു. റിട്ട. എയർഫോഴ്സ് ഓഫീർ ഷെറീഫ് ഡിഫൻസിലേക്കുള്ള പ്രവേശനപരീക്ഷ, ഫിസിക്കൽ ടെസ്റ്റ് വിവിധ തൊഴിൽ സാധ്യതകൾ, അത് നേടിയെടുക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, ജോലി ലഭ്യമായാൽ ആ വ്യക്തിക്കും കുടുംബത്തിനുമുള്ള നേട്ടങ്ങൾ, അതിലുപരി രാജ്യത്തിന് വേണ്ടി സേവനം നടത്തുവാൻ കിട്ടുന്ന അവസരത്തിന്റെ മഹത്വം , പെൺകുട്ടികൾക്ക് കിട്ടാവുന്ന തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവതരിപ്പിച്ചു.
ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നുമായി 100 ൽ പരം വിദ്യാത്ഥികൾ പങ്കെടുത്തു. വളരെ വ്യക്തവും അതിൽപ്പരം വിദ്യാത്ഥികളിൽ ദിശാബോധം ഉണർത്തുന്ന ഒന്നായിരുന്നു ഈ ക്ലാസ്സുകൾ എന്ന് വിദ്യാത്ഥികൾ അഭിപ്രായപ്പെട്ടു.