റിപ്പോർട്ടർ: Neethu (St. Xavier’s College Journalism student)
ജൂൺ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം ഇടവകയിലെ റിട്ടേർഡ് അദ്ധ്യാപകരെയുംഇടവകയിൽ നിന്നും അദ്ധ്യാപകരായി ജോലി ചെയ്യുന്നവരെയും ഇടവക വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ ആദരിച്ചു. ഒപ്പം വിഴിഞ്ഞം സെന്റ് മേരിസ് എൽ.പി. സ്കൂൾ പ്രഥമ അധ്യാപകനും ഈ വർഷത്തെ മികച്ച അധ്യാപകനുള്ള അവാർഡും ലഭിച്ച ശ്രീ. സെൽവരാജിനെയും ഇടവക ആദരിച്ചു.
വിരമിച്ച ഇരുപത്തിനാല് അദ്ധ്യാപകരെയും ഇപ്പോൾ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന 124 അദ്ധ്യാപകരെയും ആണ് വിഴിഞ്ഞം കോവളം ഫെറൊനാ വിദ്യാഭ്യാസ സമിതി കോ-ഓർഡിനേറ്റർ ഫാ. ജോൺ ബോസ്കോ, ഇടവക വികാരി മൈക്കിൾ തോമസ്, സഹവികാരിമാർ ഫാ. രജീഷ് രാജൻ, ഫാ. സജിത് സോളമൻ, ഫാ. ജോയ് മുത്തപ്പൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിഴിഞ്ഞം ഇടവക ടീച്ചേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം പരിശുദ്ധ സിന്ധു യാത്ര മാതാ ദേവാലയത്തിൽ വച്ച് ആദരിച്ചത്. വിഴിഞ്ഞം ഇടവകയിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു, യുജി, പിജി എന്നീ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നടന്നു. കോവളം ഫെറോന വിദ്യാഭ്യാസ ഡയറക്ടർ ഫാദർ ജോൺ ബോസ്കോ, വിഴിഞ്ഞം ഇടവക വികാരി ഫാദർ മൈക്കിൾ തോമസ്, സഹവികാരി ഫാദർ ജോയ് എന്നിവരാണ് വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ നൽകിയത്
1992 മുതൽ അദ്ധ്യാപന ജീവിതം നയിക്കുന്ന ശ്രീ. സെൽവരാജ് 2005 ലാണ് ഹെഡ് മാസ്റ്റർ പദവിയിൽ എത്തുന്നത്. തെക്കേ കൊല്ലംകോട് സ്വദേശിയാണ് ശ്രീ സെൽവരാജ്.