അതിരൂപതയുടെ കെ.സി.എസ്.എൽ. 2021-22 അധ്യയന വർഷത്തിലെ ആനിമേറ്റേഴ്സിൻ്റെ യോഗം കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് അതിരൂപത സാമൂഹിക ശുശ്രുഷ സമതി മന്ദിരത്തിൽ വച്ച് നടന്നു. അതിരൂപത സഹായ മെത്രാൻ മോസ്റ്റ് റെവ. ഡോ ക്രിസ്തുദാസ് ആർ പരിപാടി ഉൽഘാടനം ചെയ്തു. അദ്ധ്യാപനത്തോടൊപ്പം വിദ്യാർഥികളുടെ ആത്മീയതലങ്ങളുടെ ഉത്തരവാദിത്വവും അധ്യാപകർക്കുണ്ട് എന്ന് പിതാവ് ഉദ്ബോധിപ്പിച്ചു പ്രസ്തുത യോഗം ഉൽഘാടനം ചെയ്ത സംസാരിക്കുകയിരുന്നു അദ്ദേഹം. അതിരൂപത കുടുംബ ശുശ്രൂഷാ ഡയറക്ടർ റവ.ഫാ.എ.ആർ. ജോൺ ഓൺലൈൻ വിദ്യാഭ്യാസാന്തരീക്ഷത്തിലെ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തെ സംബന്ധിച്ച് ആനിമേറ്റേഴ്സിന് ക്ലാസ് എടുത്തു.
2021-23 വർഷങ്ങളിലേക്ക് പുതിയ ആനിമേറ്റേഴ്സിൻ്റെ തെരഞ്ഞെടുക്കുകയും പുതിയ നേതൃത്വം നിലവിൽ വന്നു. ആ.കാ.മ. എന്ന ഷോർട്ട് ഫിലിമിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ കെ.സി.എസ്.എൽ (KCSL) പൂർവ്വ വിദ്യാർത്ഥിയായ ആൽഡോ എ ക്ലമൻ്റിനെ യോഗം അനുമോദികുകയും ചെയ്തു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ.ഫാ.മെൽക്കൺ അധ്യക്ഷത വഹിച്ചു, KCSL എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഫാ.നിജു അജിത് പങ്കെടുത്തു.