തിരുവനന്തപുരം: ആതുര ശുശ്രുഷ രംഗത്തെ നിസ്തുല സേവനത്തിലേക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മഹത്തായ സംഭാവനയായ ‘ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ’ വിജയകരമായി 35 വർഷങ്ങൾ പിന്നീടുന്നു.
1987 ൽ ഒരു ഡിസ്പെൻസറിയായി ആരംഭിച്ച സ്ഥാപനം ഇന്ന് തിരുവനന്തപുരം നഗരത്തിലെ തന്നെ മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലുകളിൽ ഒന്നായി മാറിരിക്കുകയാണ്. ആശുപത്രിയുടെ വാർഷിക കൂട്ടായിമയിൽ അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്. റെവ. ഡോ. തോമസ് ജെ നെറ്റോ പിതാവിനെ അനുമോദിച്ചു. ജൂബിലി ഹോസ്പ്പിറ്റൽ ഫാമിലി അംഗങ്ങളുടെ കുട്ടികളിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുകയും ചെയ്തു.
കോവിഡ് പ്രതിസന്ധികാരണം 2 വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി എല്ലാവരും ഒരുമിച്ച് കൂടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജൂബിലി ഫാമിലി അംഗങ്ങൾ അറിയിച്ചു. കാര്യപരിപാടികൾക്ക് ശേഷം വിവിധ കലാപരിപാടികളും നടന്നു.