കഴക്കൂട്ടം: മരിയൻ എഞ്ചിനീയറിംഗ് കോളേജ് AICTE-യുടെ ധനസഹായത്തോടെ ദേശീയതലത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ് നടന്നു. “സുസ്ഥിര നഗര മാലിന്യ മാനേജ്മെന്റ്: കേന്ദ്രികൃതവും വികേന്ദ്രികൃതവും ആയ സംവിധാനങ്ങളെ AI നവീകരണങ്ങളുമായി സംയോജിപ്പിക്കൽ” എന്നതായിരുന്ന് ആറ് ദിവസം നീണ്ടുനിന്ന വർക്ക്ഷോപ്പിന്റെ വിഷയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 220 പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയിലും വിദേശത്തുമുള്ള വിദഗ്ധർ കൈകാര്യം ചെയ്ത 11 സാങ്കേതിക സെഷനുകൾ ഈ വർക്ക്‌ഷോപ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

