തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എഞ്ചിനീയറിംഗ്-മെഡിക്കൽ മേഖലകളിലെ നിർമ്മിത ബുദ്ധിയുടെ (AI) സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ‘സിനർജി 26’ (SYNERGY 26) എന്ന പേരിൽ എഐ കോൺക്ലേവ് സംഘടിപ്പിക്കുന്നു. ജനുവരി 17 ശനിയാഴ്ച കോളേജിലെ ബിഷപ്പ് പെരേര ഹാളിൽ നടക്കുന്ന പരിപാടി ഡോ. സിസ തോമസ് (എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ) കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ് IAS (റിട്ട.) മുഖ്യപ്രഭാഷണം നടത്തും.
‘പയനിയറിംഗ് എഞ്ചിനീയറിംഗ് ആൻഡ് മെഡിക്കൽ ഫ്രോണ്ടിയേഴ്സ്’ (Pioneering Engineering & Medical Frontiers) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ കോൺക്ലേവിൽ പ്രമുഖരായ ഒൻപത് വിദഗ്ധർ പങ്കെടുക്കും. ആരോഗ്യരംഗത്തെ റോബോട്ടിക് സർജറി, പ്രിസിഷൻ മെഡിസിൻ, കാർഡിയോളജി തുടങ്ങിയ മേഖലകളിലെ എഐ വിപ്ലവങ്ങളെക്കുറിച്ചും ഐടി-എഞ്ചിനീയറിംഗ് രംഗത്തെ ആധുനിക പ്രവണതകളെക്കുറിച്ചും സെഷനുകൾ നടക്കും.
പ്രധാന അതിഥികൾ: ഡോ. ദീപു സുധാകരൻ (റോബോട്ടിക് സർജൻ, പോൺസ് ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി), ഡോ. അനു ആന്റണി വർഗീസ് (റോബോട്ടിക് സർജൻ, ജൂബിലി മിഷൻ ഹോസ്പിറ്റൽ), ഡോ. ജയപാൽ വി. (ഡയറക്ടർ, ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ), ഡോ. കുര്യൻ ആലപ്പാട്ട് (അസോ. പ്രൊഫസർ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ്), ലതാ റാണി (SVP, IBS), സിന്ധു രാമചന്ദ്രൻ (ഡയറക്ടർ, ക്വസ്റ്റ് ഗ്ലോബൽ), റോഷൻ അലക്സാണ്ടർ (ഡയറക്ടർ, ഒറാക്കിൾ), അനൂഷ് ജി നായർ (ടെക്നോളജി മാനേജർ, ടാറ്റ എൽക്സി), ഡോ. സുനിൽ ടി.ടി. (ഡയറക്ടർ, ICFOSS).
ലത്തീൻ അതിരൂപതയുടെ കീഴിലുള്ള മരിയൻ എൻജിനീയറിങ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആണ് ഭാവി സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന ഈ സംഗമം ഒരുക്കിയിരിക്കുന്നത്. അന്നേദിവസം എഞ്ചിനീയറിങ് മെഡിക്കൽ രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന റൗണ്ട് ടേബിൾ ഡിസ്കഷനും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക> PRO(Marian Engg College): 9495355925


