തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് എളുപ്പത്തിൽ പരീക്ഷകളെ അഭിമുഖീകരിക്കാൻ പരിശീലനം നൽകുന്നതിനായി രൂപീകരിച്ച എഡ്യൂക്കേഷൻ റിസോർസ് ടീമിന്റെ പരിശീലന പരിപാടി വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. കുട്ടികൾക്ക് പരിമിതികളില്ലാതെ സ്വപ്നം കാണാൻ പുതിയ വഴികൾ കാട്ടി അവരെ മികവിലേക്ക് നയിക്കാൻ അധ്യാപകർക്കാകണമെന്ന് അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച് പേരേര പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
അതിരൂപതാ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ പ്രവർത്തിക്കുന്ന അധ്യാപകരും റിട്ടയർഡ് അധ്യാപകരുമുൾപ്പെടെ 20 പേരാണ് റിസോഴ്സ് ടീമിലുള്ളത്. പരീക്ഷകളെ എങ്ങനെ നേരിടാം, പ്രചോദനപരമായ ആശയങ്ങൾ നൽകുക, കരിയർ ഗൈഡൻസ്, കുട്ടികളിൽ ധാർമികത മെച്ചപ്പെടുത്തുകയെന്നതാണ് റിസോഴ്സ് ടീമിന്റെ പരിശീലനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ഡയ്സൺ വ്യക്തമാക്കി.
റിസോഴ്സ് ടീം അംഗങ്ങൾ നേരിട്ടെത്തി ഇടവകകളിലും ഫെറോനകളിലുമായി കുട്ടികൾക്ക് പരീക്ഷയെ എളുപ്പത്തിൽ അഭിമുഖീകരിക്കുന്നതിനായി പരിശീലനം നൽകും. സമൂഹത്തിൽ നമ്മുടെ കുട്ടികളും മെച്ചപ്പെട്ട നിലകളിലെത്തിച്ചേരാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് ഇത്തരം പരിശീലനങ്ങളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവേൽ പറഞ്ഞു.