തിരുവനന്തപുരം: തിരുവനന്തപുരത്തെ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ ക്ലാസുകൾ നവീകരിക്കുന്നു. ആധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് ചുവട് വയ്ക്കുന്നതിന്റെ ഭാഗമായി ഇന്ററാക്റ്റീവ് ഡിസ്പ്ലേ പാനൽ സ്ഥാപിച്ചു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിഷപ് ക്രിസ്തുദാസ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജെറോം അൽഫോൻസ്, പ്രിൻസിപ്പാൾ ഡോ. സുനിൽകുമാർ, ഹെഡ്മാസ്റ്റർ മൊറായിസ് ഷമ്മി ലോറൻസ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികളിൽ പഠന താൽപര്യം വർധിപ്പിക്കാൻ ഇന്ററാക്റ്റീവ് ഡിസ്പ്ലേ പാനൽ പ്രയോജനപ്പെടുമെന്ന് മാനേജർ ഫാദർ ജെറോം അൽഫോൻസ് അഭിപ്രായപ്പെട്ടു.