തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത സംഘടിപ്പിക്കുന്ന അനുസ്മരണ ദിവ്യബലി പാളയം സെന്റ്ജോസഫ്സ് കത്തീഡ്രലിൽ ഏപ്രിൽ 25 വെള്ളിയാഴ്ച വൈകിട്ട് 4-ന് നടക്കും. അതിരൂപത അധ്യക്ഷൻ തോമസ് ജെ.നെറ്റോ മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും. അതിരൂപത സഹായ മെത്രാൻ ആർ. ക്രിസ്തുദാസ്, ആർച്ച്ബിഷപ് എമിരിത്തൂസ് സൂസപാക്യം, രൂപതാ വികാരി ജനറൽ മോൺ.യൂജിൻ പെരേര, തുടങ്ങിയവർ പങ്കെടുക്കും.
അതിരൂപതയിലെ എല്ലാ വൈദികരം, സന്യസ്തരും, സാധിക്കുന്ന അൽമായരും പങ്കെടുത്ത് പരിശുദ്ധ പിതാവിനുവേണ്ടി പ്രാർഥിക്കണമെന്ന് അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ അഭ്യർത്ഥിച്ചു. ഇടവകകളിൽ ഏപ്രിൽ 27 ഞായറാഴ്ചയോ സൗകര്യപ്രദമായ മറ്റൊരു ദിവസമോ ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി ബലിയർപ്പിച്ച് പ്രാർത്ഥിക്കണമെന്നും അർച്ച്ബിഷപ്പിന്റെ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.