വെള്ളയമ്പലം; എല്ലാ വിശ്വാസികളും നോമ്പുകാലത്തും തുടർന്ന് നിശ്ചിത ഇടവേളകളിലും അനുരജ്ഞന കൂദാശ (കുമ്പസാരം) നടത്തുകയെന്ന ലക്ഷ്യത്തോടുകൂടി കുമ്പസാര സ്വീകരണ സഹായി പുറത്തിറക്കി. അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത നല്കിയ തപസ്സുകാല ഇടയലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് കുമ്പസാര സ്വീകരണ സഹായി പുറത്തിറക്കിയത്. മെത്രാപ്പോലീത്ത നല്കുന്ന ആമുഖ സന്ദേശവും, ശരിയായ അനുരഞ്ജന കൂദാശ സ്വീകരണത്തിനു വേണ്ട 5 കാര്യങ്ങൾ അടങ്ങിയതാണ് കുമ്പസാര സ്വീകരണ സഹായി. ഇതിൽ കുമ്പസാരത്തിനുള്ള ജപവും, മനസ്താപപ്രകരണവും, ഇടവകകളിൽ നോമ്പുകാലത്ത് ചെയ്യേണ്ട പ്രായോഗിക നിർദ്ദേശങ്ങളും ചേർത്തിട്ടുണ്ട്. അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസാണ് കുമ്പസാര സ്വീകരണ സഹായി വിശ്വാസികൾക്കയി തയ്യാറാക്കിയിരിക്കുന്നത്.