പള്ളോട്ടയിൻ സഭാ വൈദികനും തിരുവനന്തപുരം മരിയറാണി സെൻ്ററിൻ്റെ ഡയറക്ടറുമായ Fr. അഗസ്റ്റിൻ വരിക്കാക്കൽ നവംബർ 20 അം തിയതി ഉച്ചയ്ക്ക് 12.10ന് നിര്യാതനായി. 65 വയസ്സ് പ്രായമായിരുന്നു.
പള്ളോട്ടയിൻ സഭയിലെ പ്രൊവിൻഷ്യൽ ആയി ആറു വർഷം സേവനം ചെയ്തിരുന്നു.
നെയ്യാറ്റിൻകര രൂപതയിലെ മരിയാപുരം, ആറയൂർ, വലിയവിള ഇടവകകളുടെ വികാരി എന്നീ നിലകളിലും.
രൂപത പാസ്റ്ററൽ മിനിസ്ട്രി കോ ഓർഡിനെട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻറെ സംസ്കാരം ഇരുപത്തിരണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് മൺവിള പള്ളോട്ടിഗിരി സെമിത്തേരിയിൽ വച്ച് നടക്കും.