റിപ്പബ്ലിക് ദിനത്തിൽ സൈനിക പരേഡിനൊപ്പം ‘Abide With Me’ എന്ന പ്രശസ്ത ഗാനം ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മഹാത്മാഗാന്ധിയുടെ പ്രിയങ്കരങ്ങളിലൊന്നായും 1950 മുതൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന പ്രസിദ്ധമായ ഗാനമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്ന് മാറ്റിയത്. പത്തൊൻപതാം നൂറ്റാണ്ടിൽ സ്‌കോട്ടിഷ് കവി ഹെൻറി ഫ്രാൻസിസ് ലൈറ്റ് രചിച്ച് വില്യം ഹെൻറിയാണ്ഈ ഗാനത്തിന് സംഗീതം നൽകിയത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആഘോഷങ്ങൾ അവസാനിപ്പിക്കുന്ന ‘ബീറ്റിംഗ് ദി റിട്രീറ്റ്’ ചടങ്ങിനിടെയാണ് 30-35 സംഗീത ശകലങ്ങൾ അവതരിപ്പിക്കുന്നതിന്റെ കൂട്ടത്തിൽ ഈ ക്രിസ്ത്യൻ ഗാനം ആലപിക്കാറുള്ളത്. ‘എല്ലാ വർഷവും പാട്ടുകളുടെ മാറ്റമുണ്ടെന്നും, പുതിയ ഗാനങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും കൂടുതൽ ഇന്ത്യൻ ഗാനങ്ങൾ ചേർക്കുന്നതിന് ഊന്നലും നൽകുന്നു.’ഒരു മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. പരമ്പരാഗത ഇന്ത്യൻ ഉപകരണങ്ങൾ ഉപയോഗിച്ച് അവതരിപ്പിക്കുന്ന ഗാനങ്ങൾക്ക് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വർഷവും ജനുവരി 29 വൈകുന്നേരമാണ് തലസ്ഥാനമായ ന്യൂഡൽഹിയിലെ വിജയ് ചൗക്കിൽ ‘ബീറ്റിംഗ് ദി റിട്രീറ്റ്’ ചടങ്ങ് നടക്കുന്നത്.