പോങ്ങും മൂട്: പേട്ട ഫൊറോനയിൽ വിദ്യാഭ്യാസ ശൂശ്രൂഷയുടെ നേതൃത്വത്തിൽ പി.ജി വിദ്യാർത്ഥികളുടെ കൂട്ടായ്മയ്ക്ക് രൂപം നൽകി. ഫെബ്രുവരി 11 ഞായറാഴ്ച പോങ്ങും മൂട് സെന്റ്. മേരീസ് ഇടവക ഹാളിൽ നടന്ന നടന്ന സമ്മേളനത്തിൽ പി.ജി. വിദ്യാർത്ഥി കൂട്ടായ്മ രൂപീകരണത്തിന് ഡോ. ഇരുദയ രാജൻ നേതൃത്വം നൽകി. പ്രസ്തുത സമ്മേളനത്തിൽ പേട്ട ഫൊറോനകളിലെ 11 ഇടവകകളുടെയും ചരിത്രമടങ്ങിയ ‘ചരിത്ര വേരുകൾ തേടി’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശനകർമ്മം ഫൊറോന വികാരി ഫാ. റോബിൻസൺ നിർവ്വഹിച്ചു.
തുടർന്ന് കുട്ടികളുടെ സർഗ്ഗാത്മകശേഷിയും പൊതുവിജ്ഞാനവും വളർത്താനായി 2024 ജനുവരി 7 ന് നടന്ന കളറിംഗ്, ചിത്രരചന, പൊതുവിജ്ഞാന ചോദ്യോത്തര മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ കോർഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, ശുശ്രൂഷ കൺവീനർശ്രീമതി ഷൈനി എന്നിവർ സന്നിഹിതരായിരുന്നു.