പരിസ്ഥിതിദിനവാരാചരണ സമാപന ദിനത്തോടനുബന്ധിച്ച് അതിരൂപത കെസിവൈഎം അംഗങ്ങൾ വൃക്ഷതൈകൾ നട്ടും കടൽത്തീരം വൃത്തിയാക്കിയും മാതൃകയായി. വെട്ടുകാട് ദേവാലയത്തിന് സമീപം സംഘടിപ്പിച്ച പരിപാടി വെട്ടുകാട് ഇടവക വികാരി ഫാ. എഡിസൺ ഉദ്ഘാടനം ചെയ്തു.
ഫാ. എഡിസൺ, കെ.സി.വൈ.എം. രൂപത പ്രസിഡന്റ് ശ്രീ. സനു സാജൻ എന്നിവർ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും യുവജനങ്ങളുടെ നേതൃത്വത്തിൽ സമീപത്തെ കടൽത്തീരം വൃത്തിയാക്കിയുമാണ് പരിസ്ഥിതിദിനവാരാചരണത്തിനു സമാപനമായത്. രൂപതാ സമിതിക്കൊപ്പം വെട്ടുകാട് കെ.സി.വൈ.എം. യൂണിറ്റും വലിയതുറ ഫെറോന എക്സിക്യൂട്ടീവ് സമിതിയും നേതൃത്വം നൽകി.