പൊഴിയൂരിൽ ഇന്നലെ മുതലാരംഭിച്ച കടലാക്രമണത്തെതുടർന്ന് നിരവധി വീടുകൾ തകർന്നു. പരുത്തിയൂർ പ്രദേശത്തെ എഴുപത്തഞ്ചിലധികം വീടുകളിൽ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാരംഭിച്ച കടലാക്രമണം ഇപ്പോഴും തീരദേശവാസികളിൽ ഭീതിയുണർത്തുകയാണ്.
കടലാക്രമണത്തിൽ തെക്കേ കൊല്ലങ്കോട്, പരുത്തിയൂർ പ്രദേശങ്ങളിലെ പത്ത് വീടുകൾ പൂർണ്ണമായും തകരുകയും പ്രദേശത്തെ നൂറിലധികം വീടുകളിലേക്കും റോഡിലും വെള്ളം കയറുകയും ചെയ്തു. തെക്കേ കൊല്ലങ്കോട്, പരുത്തിയൂർ, പൂവാർ തുടങ്ങി സമീപപ്രദേശത്തെ തീരദേശ ഗ്രാമങ്ങളിലൊക്കെ കടലാക്രമണം ശക്തമായിതന്നെ തുടരുകയാണ്.