1925 സെപ്റ്റംബർ 16 ന് കൊല്ലം ജില്ലയിലെ മരുതൂർകുളങ്ങരയിൽ ജനിച്ചു. 1939 ൽ കൊല്ലം സെന്റ് റാഫേൽസ് മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം കൊല്ലം സെന്റ് തെരേസാസ് സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും പഠനം തുടരുകയും 1949 മാർച്ച് 19 ന് പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്തു.
ബിഷപ് ജെറോമിന്റെ സെക്രട്ടറി, ചാൻസലർ, കണ്ടച്ചിറ, മങ്ങാട്, കപ്പന, ഇടമൺ എന്നീ ഇടവകകളിലെ ഇടവക വികാരി, ഇൻഫന്റ് ജീസസ് ബോർഡിംഗ് സ്കൂൾ വാർഡൻ, സെന്റ് റാഫേൽസ് മൈനർ സെമിനാരി പ്രിഫെക്ട്, ഫാത്തിമ മാതാ നാഷണൽ കോളേജ്, കാർമൽറാണി ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978 ജനുവരി 30 ന് കൊല്ലം ബിഷപ്പായി നിയമിതനായ അദ്ദേഹം 1978 മെയ് 14 ന് ബിഷപ്പായി അഭിഷിക്തനായി. 2001 ഒക്ടോബർ 16 ന് അദ്ദേഹം സജീവ രൂപതാദ്ധ്യക്ഷ ശുശ്രൂഷയിൽ നിന്ന് വിരമിച്ചു. 73 വർഷം പുരോഹിതനും 44 വർഷം മെത്രാനുമായിരുന്നു. കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) വൈസ് പ്രസിഡന്റ്, സിബിസിഐ ഹെൽത്ത് കമ്മീഷൻ ചെയർമാൻ, ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി എപ്പിസ്കോപ്പൽ കമ്മീഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.