അസം സംസ്ഥാനത്ത് പോലീസ് നടത്തിവരുന്ന രഹസ്യ സർവ്വേ നിർത്തലാക്കണമെന്ന് ഇന്ത്യയിലെ ക്രൈസ്തവർ. സംസ്ഥാനത്ത് ദേവാലയങ്ങളിലും മറ്റ് പ്രാർത്ഥന ആലയങ്ങളിലും ക്രിസ്ത്യൻ സ്ഥാപനങ്ങളിലും ഒത്തുകൂടുന്നവരുടെ വിവരങ്ങൾ പോലീസ് രഹസ്യമായി ശേഖരിക്കുന്നത് ഉടനടി നിർത്തലാക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആവശ്യപ്പെട്ടു.
ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾ തടയാൻ ജില്ലയിലെ പോലീസിന് നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയോട് ഫോറം അഭ്യർത്ഥിച്ചു. ക്രൈസ്തവർ മതപരിവർത്തനത്തിന് ആളുകളെ പ്രേരിപ്പിക്കുന്നുണ്ടോ എന്നറിയാൻ എന്ന വ്യാജയാണ് പോലീസ് രഹസ്യമായി ക്രൈസ്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്.
ക്രിസ്ത്യാനികളെയോ അവരുടെ പള്ളികളെയോ കുറിച്ചുള്ള ഒരു സർവേയും നടക്കുന്നില്ല എന്ന് ഗോലാട്ട് ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദീപക് പറയുന്നു. എന്നാൽ ചില പോലീസുകാരുടെ ഒത്താശയോടെ ക്രൈസ്തവരുടെ വിവരങ്ങൾ തീവ്ര ഹിന്ദുത്വവാദികളുടെയും മറ്റും കൈകളിൽ എത്തുന്നുണ്ടെന്നും അത് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം വർദ്ധിക്കുന്നതിന് കാരണമാകുന്നു എന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.