Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നു; ഭരണകൂടങ്ങൾ നിസ്സംഗത വെടിയണമെന്ന് കെ സി ബി സി

jv-telma-editor by jv-telma-editor
3 January 2023
in Announcements, National
0
0
SHARES
64
VIEWS
Share on FacebookShare on TwitterShare on Whatsapp

ചത്തീസ്ഘഡിലെ നാരായൺപൂരിൽ കത്തോലിക്കാ ദേവാലയം അക്രമികൾ തകർത്ത സംഭവം അത്യന്തം പ്രതിഷേധാർഹമെന്ന് കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി). ഛത്തീസ്ഘഡിലും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ നിയന്ത്രണാതീതമാവുകയാണ്.

രാഷ്ട്രീയ താൽപര്യങ്ങളുടെ സാധാരണ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ തുടർച്ചയാണ് ഇത്തരം അക്രമ സംഭവങ്ങൾ. പ്രത്യേകിച്ച് ഇലക്ഷനുകൾക്ക് മുന്നോടിയായി വിദ്വേഷ പ്രചാരണങ്ങൾ നടത്തി വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിക്കാനും രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുമുള്ള ശ്രമങ്ങൾ ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമാകുന്നു. നിർബന്ധിത മതപരിവർത്തനം എന്ന ദുരാരോപണം നിരന്തരം ഉയർത്തി ക്രൈസ്തവ വിരുദ്ധ വികാരം സൃഷ്ടിക്കാനും, മതപരിവർത്തന നിരോധന നിയമങ്ങൾ ദുരുപയോഗിച്ചുകൊണ്ട് നിരപരാധികളെ കേസുകളിൽ അകപ്പെടുത്താനും, മാധ്യമങ്ങളും സോഷ്യൽ മീഡിയയും വഴിയായി അവാസ്തവങ്ങൾ പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങൾ മൂലം വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു.

ഇഷ്ടമുള്ള മതത്തിൽ അംഗമാകുവാനും സ്വാതന്ത്ര്യത്തോടെ അവിശ്വാസത്തിൽ ജീവിക്കാനും ഏതൊരു ഇന്ത്യൻ പൗരനും ഭരണഘടന പ്രകാരം പൂർണ്ണവകാശമുണ്ട്. എന്നാൽ ക്രിസ്തുമതം സ്വീകരിച്ചു എന്ന കാരണത്താൽ ചത്തീസ്ഗഡിലെ നിരവധി ഗ്രാമങ്ങളിൽ അനേകർ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും നാടുവിടാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ഇതേ കാരണത്താൽ ഹിന്ദുത്വ വർഗീയ സംഘടനകളുടെ നേതൃത്വത്തിൽ തുടർച്ചയായ അക്രമങ്ങളും കലാപശ്രമങ്ങളും ഉണ്ടായിട്ടും അവയെ പ്രതിരോധിക്കാനോ കുറ്റവാളികൾക്ക് എതിരെ നടപടികൾ സ്വീകരിക്കാനോ ഭരണകൂടങ്ങൾ തയ്യാറാകുന്നില്ല. ഇത്തരം ദുരാരോപണങ്ങളെ തുടർന്നുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലും, നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ട് എന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയതും, മതപരിവർത്തന നിരോധന നിയമം അവതരിപ്പിക്കാൻ പദ്ധതിയിടുന്നതും സംശയാസ്പദമാണ്.

നിർബന്ധിത മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് നിയമപരമായി കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. എങ്കിലും അത്തരം പുതിയ നിയമങ്ങൾ വ്യാപകമായി ദുരുപയോഗിക്കപ്പെടുകയും ആൾക്കൂട്ടം അക്രമങ്ങൾക്ക് പോലും മറയായി മാറുകയും ചെയ്യുന്ന പ്രവണത അത്യന്തം ദൗർഭാഗ്യകരമാണ്. ഈ രാജ്യത്ത് ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനും അത് ജീവിക്കുവാനും എളുപ്പമല്ല എന്നത് ഭരണഘടന ലംഘനവും മനുഷ്യാവകാശ നിഷേധവുമാണ്. ഘർവാപ്പസി എന്ന പേരിൽ അക്രമങ്ങൾ അഴിച്ചുവിടുന്നവരെയും അത്തരം ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും നിയമത്തിനു കീഴിൽ കൊണ്ടുവരാനും എല്ലാ മതസ്ഥർക്കും ഒരുപോലെ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

Previous Post

ബെനഡിക്ട് പതിനാറാമൻ പാപ്പ എഴുതിയ മരണകുറിപ്പ് വത്തിക്കാൻ പുറത്തുവിട്ടു

Next Post

വിശ്വാസത്തിന്റെ ധീര പോരാളിയെ യാത്രയാക്കി ആഗോള കത്തോലിക്കാ സഭ

Next Post

വിശ്വാസത്തിന്റെ ധീര പോരാളിയെ യാത്രയാക്കി ആഗോള കത്തോലിക്കാ സഭ

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.