നീതിക്കുവേണ്ടി അതിജീവന സമരം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ കോടതിവിധിയുടെ സാങ്കേതികത്വം പറഞ്ഞ് അടിച്ചമർത്താൻ നോക്കിയാൽ കേരളം എമ്പാടും പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കുമെന്ന്
ഹൈബി ഈഡൻ എം.പി. പറഞ്ഞു. വിഴിഞ്ഞത്ത് സമരക്കാർക്കെതിരെ പോലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വിഴിഞ്ഞം സമരം ഐക്യദാർഡ്യ സമിതി എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം സമര ഐക്യദാർഢ്യ സമിതി സംസ്ഥാന ചെയർമാൻ
അഡ്വ.തമ്പാൻ തോമസ് അധ്യക്ഷനായിരുന്ന പരിപാടിയിൽ സി.ആർ. നീലകണ്ഠൻ,
കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എൽസി ജോർജ് ,
ജോൺ ജോസഫ് ,
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്
കെആർഎൽസിസി അസോ. ജനറൽ സെക്രട്ടറി ഫാ.ഡോ.ജിജു അറക്കത്തറ, സെക്രട്ടറി പി.ജെ.തോമസ്,ടോമി മാത്യു, സാൽബിൻ,
ബാബു തണ്ണിക്കോട്ട്,
കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ,
ഡയറക്ടർ ഫാ മാർട്ടിൻ തൈപ്പറമ്പിൽ , ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, വൈസ് പ്രസിഡന്റ് ബാബു ആന്റണി എന്നിവരും സന്നിഹിതരായിരുന്നു.
നീ