റിപ്പോട്ടർ: ജോൺസിറ്റ ജെയിംസ്, പൂവാർ
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ ‘ലൂമിനസ് യങ് മൈന്റ്’ എന്ന സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര യൂണിവേഴ്സിറ്റികളിലെ കോഴ്സുകളെയും റിസർച്ച് സാധ്യതകളെയും പരിചയപെടുത്തുക അത്തരം ഉയർന്ന ലക്ഷ്യങ്ങൾ എങ്ങനെ സ്വന്തമാക്കാം എന്നിങ്ങനെ വിവിധ സംശയങ്ങൾക്ക് വ്യക്തത വരുത്തുകയായിരുന്നു സെമിനാർ ലക്ഷ്യം.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് ഗവേഷകനായ ലാൽ കൃഷ്ണ എം ആണ് സെമിനാറിനു നേതൃത്വം നൽകിയത്. തിരുവനന്തപുരം ലത്തീൻ തിരൂപത വിദ്യാഭ്യാസ ശുശ്രുഷ സമിതി ഡയറക്ടർ റവ. ഫാ. മെൽക്കൺ സെമിനാർ ഉദഘാടനം ചെയ്തത് സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ഇമ്മനുവേൽ സെമിനാറിന് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. വെള്ളയമ്പലം ടി എസ് എസ് എസ് ഹാളിൽ വച്ചു സംഘടിപ്പിച്ച സെമിനാറിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 100 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.