ക്രിസ്തുവിനെപ്പോലെ ആയിത്തീരാൻ ദിവ്യകാരുണ്യത്തിനു മുന്നിൽ കൂടുതൽ നേരം ചിലവഴിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഹംഗറിയുടെ തലസ്‌ഥാനമായ ബുഡാപെസ്റ്റിൽ നടന്ന അൻപത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് സമാപനം കുറിച്ച് അർപ്പിച്ച ദിവ്യബലിമധ്യേ ആയിരുന്നു പാപ്പയുടെ ആഹ്വാനം. നാം വണങ്ങുകയും പ്രാർഥിക്കുകയും ചെയ്യുന്ന ധീരരായ വിശുദ്ധരെ ഉത്തേജിപ്പിക്കുകയും സാക്ഷികളാക്കി മാറ്റുകയും ചെയ്ത പോലെ നമ്മുടെ ജീവിതത്തെയും പരിണമിപ്പിക്കാൻ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിനോട് കൂടുതൽ തീക്ഷ്ണമായി പ്രാർത്ഥിക്കുവാനും അദ്ദേഹം അഭ്യർഥിച്ചു.
ദൈവത്തിന്റെ ബലഹീനതയെക്കുറിച്ച് ചിന്തിക്കുന്നതിനായി ദിവ്യബലിക്ക് മുമ്പ് ആരാധനയിൽ സമയം ചെലവഴിക്കുന്നത് നല്ലതായിരിക്കും. അപ്പോൾ ആരാധനയ്ക്കായി നമുക്ക് കൂടുതൽ സമയം കണ്ടെത്താമെന്നു അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. രണ്ടായിരാമാണ്ടിനു ശേഷം ആദ്യമായി ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കുന്ന പാപ്പകൂടിയാണ് ഫ്രാൻസിസ് പാപ്പ. നഗരത്തിലെ ഹീറോസ് ചത്വരത്തിൽ പാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
“ദൈവം ആരാണെന്ന് നമ്മെ ഓർമ്മിപ്പിക്കാൻ കുർബാന ഇവിടെയുണ്ട്. അത് വെറും വാക്കുകളിലൂടെയല്ല, ഉറപ്പുള്ള വിധത്തിൽ, അപ്പം മുറിക്കപ്പെടുമ്പോൾ അവിടെ ക്രൂശിക്കപ്പെടുകയും ദാനം ചെയ്യുകയും ചെയ്ത അവിടുത്തെ സ്നേഹം നാം കാണുന്നു.
“പഴയതുപോലെ, കുരിശ് ഇന്ന് ഒരു ഫാഷനോ ആകർഷണീയതയോ ആയി തോന്നിയിട്ടില്ല. എന്നിട്ടും അത് നമ്മെ ആന്തരികമായി സുഖപ്പെടുത്തുന്നു. ക്രൂശിതരൂപത്തിനു മുമ്പിൽ നിൽക്കുമ്പോൾ, ഒരു ഫലവത്തായ ആന്തരിക പോരാട്ടം, ‘ദൈവത്തെപ്പോലെ ചിന്തിക്കണോ മനുഷ്യരെപ്പോലെ ചിന്തിക്കണോ എന്നുള്ള ചിന്ത നമ്മെ അലട്ടുകയാണ് ചെയ്യുന്നത്. അത്തരമൊരു ആശയക്കുഴപ്പത്തിന് ഫലം മധുരമായിരിക്കും.
അന്തസ്സും വിജയവും ഗ്രഹിക്കുന്ന സ്വകാര്യതയ്ക്ക് പ്രാധാന്യവും ശക്തിയും നൽകുന്ന ലോകത്തിന്റെ ജ്ഞാനത്തിൽ നിന്ന് വ്യത്യസ്തമാണ് ദൈവത്തിന്റെ താഴ്മയുള്ള സ്നേഹത്തിന്റെ മാർഗ്ഗം. ദിവ്യകാരുണ്യത്തിനു മുൻപിൽ ആരാധനാ സമയത്ത് ഉണ്ടാകുന്ന പ്രാർഥന നമ്മിൽ പരിവർത്തനമുണ്ടാക്കുന്നു.