കേരളത്തിൽ ലോക്ഡൗൺ ഭാഗികമായി പിൻവലിക്കുന്നുവെങ്കിലും തദ്ദേശ സ്വയംഭരണ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ തുടർന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആയിരിക്കും ഈ നിയന്ത്രണങ്ങളുടെ അടിസ്ഥാനമാനദണ്ഡമെന്നും അതിനാൽ തന്നെ ആരാധനാലയങ്ങൾ അടഞ്ഞുതന്നെ കിടക്കുമെന്നും 15 ന് നടത്തിയ സായാഹ്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
പുതുതായി പുറത്തിറക്കിയ ലോക്‌ഡോൺ ഇളവുകൾ ഇവയൊക്കെയാണ്.
- എല്ലാ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ്ണ ലോക്ഡൗൺ ആയിരിക്കും.
- പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും.
- ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം തുടരുന്നതാണ്.
- വിവാഹങ്ങൾക്കും. മരണാനന്തര ചടങ്ങുകൾക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു.
- എല്ലാ അഖിലേന്ത്യ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. സ്പോർട്സ് സെലക്ഷൻ ട്രയൽസും ഇതിൽ ഉൾപ്പെടും.
- റസ്റ്റോറന്റുകളിൽ ഹോംഡെലിവറി, ടേക്ക് എവേ എന്നിവ മാത്രം അനുവദിക്കും.
- പരസ്‌പരം സമ്പർക്കമില്ലാത്ത തരത്തിലുള്ള ഔട്ട്ഡോർ സ്പോർട്സ് അനുവദിക്കും.
- 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം അനുവദിക്കും.
- വിനോദസഞ്ചാരം, വിനോദപരിപാടികൾ, മാളുകൾ ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല.
- എല്ലാ ബുധനയ്ഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ ഏഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്തത് ഓരോ തദ്ദേശ സ്വീയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തിൽ ഉൾപെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങൾ പരസ്യപ്പെടുത്തും.